നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 43 വർഷം തടവും 175 000 രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

തൃശൂ‍ർ : നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം തടവും പിഴയും ശിക്ഷ. തൃശൂർ പുന്നയൂർ സ്വദേശി ജിതിനെ ആണ് കുന്നംകുളം  അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2016 ഇൽ വടക്കേക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആണ് നടപടി. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലര വയസുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്ന കേസിലാണ് ശിക്ഷ വിധിച്ചത്. 2016-ൽ വടക്കേക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചാവക്കാട് പോലീസ് ഇൻസ്പെക്ടർമാരായ കെ.ജി സുരേഷ്, എ ജെ ജോൺസണ്‍ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

തടവ് ശിക്ഷക്ക് പുറമെ 1 75 000 രൂപ പിഴയും കോടതി വിധിച്ചു. പ്രതി മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ നിലവിൽ വിചാരണ നേരിടുന്നയാളാണ്. വടക്കേക്കാട് പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. കൂടാതെ  പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളുമാണ്. 13 സാക്ഷികളെ വിസ്തരിക്കുകയും രേഖകൾ ഹാജരാക്കുകയും തെളിവുകൾ പരിശോധിക്കുകയും ചെയ്ത ശേഷമാണ് കോടതി വിധി പറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മഞ്ഞപ്ര...

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...