Thursday, May 9, 2024 2:39 am

യുവാവിനെ ക്രൂരമായി മര്‍ദിച്ച പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം ; എസ്.ഐയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച

For full experience, Download our mobile application:
Get it on Google Play

മംഗലപുരം : യുവാവിനെ ക്രൂരമായി മര്‍ദിച്ച പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കിയ സംഭവത്തില്‍ എസ്.ഐയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ മംഗലപുരം എസ്.ഐ തുളസീധരന്‍ നായര്‍ക്കെതിരെ നടപടി എടുക്കാനാണ് സാധ്യത. ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ സ്റ്റേഷനിലെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് എസ്.ഐ യുടെ വീഴ്ച കണ്ടെത്തിയത്. ഡി.ഐ.ജി മൂന്ന് മണിക്കൂറോളം സ്റ്റേഷനില്‍ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. ഡി.ഐ.ജി യുടെ സന്ദര്‍ശനത്തിന് പിന്നാലെ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷനിലെത്തി വിശദമായ പരിശോധന നടത്തി.

പു​ത്ത​ന്‍​തോ​പ്പ് സ്വ​ദേ​ശി​യാ​യ അ​ന​സി​നാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ പ​ടി​ഞ്ഞാ​റ്റു​മു​ക്കി​ന്​ സ​മീ​പം മ​സ്താ​ന്‍​മു​ക്ക് ജ​ങ്ഷ​നി​ല്‍​വെ​ച്ച്‌ മ​ര്‍​ദ​ന​മേ​റ്റ​ത്. അ​ന​സ് സു​ഹൃ​ത്തി​നൊ​പ്പം യാ​ത്ര ചെ​യ്യ​വെ ക​ണി​യാ​പു​രം മ​സ്താ​ന്‍​മു​ക്ക് ജ​ങ്ഷ​നി​ല്‍ ഫൈ​സ​ലും ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് ബൈ​ക്ക് ത​ട​ഞ്ഞ് നി​ര്‍​ത്തി​യ​തി​നു​ശേ​ഷം താ​ക്കോ​ല്‍ ഊ​രി​യെ​ടു​ത്തു. ഇ​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. നാ​ട്ടു​കാ​രാ​ണ് ഇ​യാ​ളെ ആം​ബു​ല​ന്‍​സി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ത​ല​യ്ക്ക് ഗു​രു​ത​ര പരിക്കേ​റ്റ ഇ​യാ​ളു​ടെ ഒ​രു പ​ല്ലും ന​ഷ്​​ട​പ്പെ​ട്ടു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മം​ഗ​ല​പു​രം പോ​ലീ​സി​ല്‍ ബ​ന്ധു​ക്ക​ള്‍ പ​രാ​തി ന​ല്‍​കാ​നെ​ത്തി​യെ​ങ്കി​ലും പ​രാ​തി സ്വീ​ക​രി​ക്കാ​തെ സം​ഭ​വം ന​ട​ന്ന​ത് ക​ഠി​നം​കു​ളം സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണെ​ന്ന​റി​യി​ച്ച്‌ പോ​ലീ​സ് മ​ട​ക്കി. പ​രാ​തി​ക്കാ​ര്‍ ക​ഠി​നം​കു​ളം പോ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി​യെ​ങ്കി​ലും പ​രാ​തി അ​വി​ടെ​യും സ്വീ​ക​രി​ച്ചി​ല്ല. അ​വ​സാ​നം മം​ഗ​ല​പു​രം പോ​ലീ​സ് മൂ​ന്നു പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. എ​ന്നാ​ല്‍ കേ​സി​ലെ മു​ഖ്യ​പ്ര​തി മ​സ്താ​ന്‍​മു​ക്ക് സ്വ​ദേ​ശി ഫൈ​സ​ലി​നെ മം​ഗ​ല​പു​രം പോലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തെ​ങ്കി​ലും സ്​​റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. ആ​യു​ധം കൊ​ണ്ടു​ള്ള മ​ര്‍​ദ​ന​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് സ്​​റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ച​തെ​ന്നാ​യിരുന്നു പോലീ​സി​ന്‍റെ വി​ചി​ത്ര​മാ​യ മ​റു​പ​ടി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോലീസുകാരനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

0
കല്‍പ്പറ്റ: പോലീസുകാരനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. താനൂര്‍ സ്വദേശി...

അര ഗ്രാമിന് 2000 രൂപ വരെ വില, ഈ തുക കൊടുത്തും വാങ്ങാൻ ആവശ്യക്കാരേറെ,...

0
തൃശൂര്‍: ചേർപ്പിൽ യെല്ലോ മെത്തുമായി രണ്ടു യുവാക്കൾ പിടിയിൽ. വല്ലച്ചിറ സ്വദേശി...

പീച്ചി ഡാമിൽ വിദ്യാർഥിയെ കാണാതായതിന് പിന്നാലെ തിരച്ചിൽ തുടങ്ങി

0
തൃശൂർ: പീച്ചി ഡാമിൽ വിദ്യാർഥിയെ കാണാതായതിന് പിന്നാലെ തിരച്ചിൽ തുടങ്ങി. മലപ്പുറം...

പിണറായി സ്വന്തം പാർട്ടിക്കാരെ ചതിച്ചു, മോദിക്കെതിരെ പ്രസംഗിക്കാൻ ഭയന്നാണ് മുഖ്യമന്ത്രി മുങ്ങിയത് : കെ...

0
തിരുവനന്തപുരം: മോദിക്കെതിരെ പ്രസംഗിക്കാന്‍ ഭയമുള്ളതുകൊണ്ടാണ് ഇനി നാലുഘട്ടം തെരഞ്ഞെടുപ്പുകൂടി ബാക്കിയുള്ളപ്പോള്‍ മുഖ്യമന്ത്രി...