ശവപ്പെട്ടിയിൽ മയക്കുമരുന്ന് കടത്തിയ നാല് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

സിലിഗുരി: ശവപ്പെട്ടിയില്‍ മയക്കുമരുന്ന് കടത്തിയ നാല് പേര്‍ പിടിയില്‍. സിലിഗുരിയില്‍ ആംബുലന്‍സില്‍ സൂക്ഷിച്ച ശവപ്പെട്ടിയില്‍ മയക്കുമരുന്ന് കടത്തിയതിന് ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരെയാണ് പശ്ചിമ ബംഗാള്‍ പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ശവപ്പെട്ടിയില്‍ കിടത്തിയിരുന്ന മരിച്ചയാളുടെ ബന്ധുക്കളായി ആള്‍മാറാട്ടം നടത്തുകയായിരുന്നു പ്രതികള്‍. സമീര്‍ ദാസ് (28), അപൂര്‍വ ഡേ (54), പപ്പു മോദക് (31), സരസ്വതി ദാസ് (34) എന്നിവരാണ് പിടിയിലായത്.

കള്ളക്കടത്ത് നടത്തിയ ആംബുലന്‍സിലെ ശവപ്പെട്ടിയില്‍ നിന്ന് 64 കിലോ കഞ്ചാവ് കണ്ടെടുത്തു. ആംബുലന്‍സും ശവപ്പെട്ടിയും എസ്ടിഎഫ് പിടിച്ചെടുത്തു. നിരോധിത മയക്കുമരുന്ന് ത്രിപുരയില്‍ നിന്ന് അസം, പശ്ചിമ ബംഗാള്‍ വഴി ബിഹാറിലേക്ക് ആംബുലന്‍സില്‍ കടത്തുന്നതിനിടെയാണ് സിലിഗുരിയിലെ ഫുല്‍ബാരി മേഖലയില്‍ വച്ച് ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഇവരെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകം അന്താരാഷ്ട്ര പ്രതിസന്ധികൾക്കിടയിലൂടെയാണ് പോകുന്നത്, വെല്ലുവിളികളോട് ബ്രിക്സിൻ്റെ പ്രതികരണം എന്താണ്? : ഇറാൻ

0
ന്യൂഡൽഹി: ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഇറാന്‍. പശ്ചിമേഷ്യന്‍...

ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി

0
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി....

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...

പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി...

0
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന്...