ബലൂചിസ്താനിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ നാല് കുട്ടികൾ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ലാഹോർ: പാകിസ്താനിലെ ബലൂചിസ്താനിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. 38 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ബലൂചിസ്താനിലെ ഖുദർ ജില്ലയിലാണ് സ്​ഫോടനം. കുട്ടികളുമായി പോകുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഡെപ്യൂട്ടി കമീഷണർ യാസിർ ഇഖ്ബാൽ പറഞ്ഞു. സ്കൂൾ ബസിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റുകയായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവ​രെ ആരും ഏറ്റെടുത്തിട്ടില്ല. ബലൂച് വിഘടനവാദികൾക്ക് സ്ഫോടനത്തിന് പങ്കുള്ളതായി സംശയിക്കുന്നതായി അധികൃതർ അറിയിച്ചു.

അക്രമത്തെ അപലപിച്ച് പാകിസ്താൻ ആഭ്യന്തരമന്ത്രി മുഹ്സിൻ നഖ്‍വി രംഗ​ത്തെത്തി. കുട്ടികളുടെ മരണം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. നിരപരാധികളായ കുട്ടികളെ ആക്രമിച്ചത് കാടത്തമാണെന്നും അദ്ദേഹം പറഞ്ഞു. ബലൂചിസ്താൻ ലിബറേഷൻ ആർമി ഉൾപ്പടെയുള്ള സംഘടനകൾക്ക് മേഖലയിൽ നിരന്തരമായി ആക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് പുതിയ സംഭവവും റിപ്പോർട്ട് ചെയ്തത്. നേരത്തെ ക്വില അബ്ദുല്ലാഹിലെ മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ ബലൂചിസ്താനിൽ നാല് പേർ മരിച്ചിരുന്നു. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജബ്ബാർ മാർക്കറ്റിന് സമീപത്താണ് സ്ഫോടനമുണ്ടായത്. ഇത് മേഖലയെ ആകെ ആശങ്കയിലാക്കിയിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കൻ തിരഞ്ഞെടുപ്പ് ചൂടേറുന്നു; പൗരന്മാർക്കായി വമ്പൻ സാമ്പത്തിക വാഗ്ദാനവുമായി ട്രംപിന്റെ പ്രഖ്യാപനം

0
വാഷിങ്ടണ്‍: യുഎസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭരണം...

നെടുമ്പാശേരിയിൽ രാത്രി കാറിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസ് ; ഒരാൾ കൂടി പിടിയിൽ

0
കൊച്ചി: നെടുമ്പാശേരി അത്താണിയിൽ രാസലഹരി പിടികൂടിയ കേസിൽ ഒരാൾ കൂടി...

എച്ച്-1ബി വിസ ചട്ടങ്ങളിൽ കർശന മാറ്റങ്ങളുമായി യു.എസ് ഭരണകൂടം ; ഗ്രേസ് പിരീഡ് വെട്ടിക്കുറച്ചത്...

0
വാഷിങ്ടണ്‍: എച്ച്-1ബി വിസ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള പദ്ധതിയുമായി ട്രംപ് ഭരണകൂടം....

ലോകം അന്താരാഷ്ട്ര പ്രതിസന്ധികൾക്കിടയിലൂടെയാണ് പോകുന്നത്, വെല്ലുവിളികളോട് ബ്രിക്സിൻ്റെ പ്രതികരണം എന്താണ്? : ഇറാൻ

0
ന്യൂഡൽഹി: ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഇറാന്‍. പശ്ചിമേഷ്യന്‍...