മഹാരാഷ്ട്രയിൽ മഴക്കെടുതിയിൽ നാല് മരണം ; രാജ്യത്ത് വിവിധ ഇടങ്ങളിൽ കനത്ത മഴ

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : മഹാരാഷ്ട്രയിൽ കനത്ത മഴയിൽ മാത്രം ഇന്ന് നാല് പേർ മരിച്ചു. നദികളും തടാകങ്ങളും കര കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. ബദരിനാഥ് ദേശീയ പാതയിലും റായ്ഗഡ്-പൂനെ റോഡിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. രാജ്യത്ത് കനത്ത മഴയിൽ വിവിധയിടങ്ങളിൽ നാശനഷ്ടം ഉണ്ടായി. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. മഹാരാഷ്ട്രയിലാണ് കൂടുതൽ ദുരിതം. മുത നദിയിലെ പാലത്തിന് സമീപം കടയിൽ നിന്ന് സാധനങ്ങൾ മറ്റുന്നതിനിടെ 3 യുവാക്കൾ ഷോക്കേറ്റ് മരിക്കുകയായിരുന്നു. ഗുജറാത്തിൽ അപകട മേഖലകളിൽ നിന്നും ആളുകളെ മാറ്റി. വത്സദ് ജില്ലയിലെ ജനവാസ മേഖലയായ കാശ്മീർ നഗറിൽ നിന്ന് മാത്രം 150പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. റായ്ഗഡ്-പൂനെ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. താനെ, പൽഘാർ, റായ്ഗാഡ് ജില്ലകളിൽ സ്കൂളുകൾക്ക് മഹാരാഷ്ട്ര സർക്കാർ അവധി പ്രഖ്യാപിച്ചു.മുംബൈയിൽ 3 തടാകങ്ങൾ കരകവിഞ്ഞു. മുംബൈയിലേക്കും പുറത്തേക്കുമുള്ള ഫ്ലൈറ്റുകളിൽ താമസമുണ്ടാകുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ബദരിനാഥ് ദേശീയ പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

0
റാന്നി : ജൻ ശിക്ഷൺ സൻസ്ഥാൻ പത്തനംതിട്ടയുടെ 2025-26 വർഷത്തെ വിവിധ...

ഗർഭപാത്രമില്ലായ്മ വൈകല്യമായി കണക്കാക്കാനാവില്ല; മുൻ ഉത്തരവ് സർക്കാർ റദ്ദാക്കി

0
തിരുവനന്തപുരം: ജന്മനാ ഗര്‍ഭപാത്രമില്ലായ്മയെ വൈകല്യമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. 2017-ലെ...

എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപീകരിക്കുക ; ഒപ്പ് ശേഖരണം ആരംഭിച്ച് എടത്വ...

0
എടത്വ : എടത്വയുടെയും സമീപ പ്രദേശങ്ങളുടെയും സമഗ്രമായ വികസനത്തിന് എടത്വ ആസ്ഥാനമായി...

മണിമലയിൽ വൻ ലഹരിവേട്ട ; 4 കിലോ 808 ഗ്രാം കഞ്ചാവുമായി സ്ത്രീ ഉള്‍പ്പെടെ...

0
മണിമല: കേരള പോലീസിന്റെ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവായ "തൂഫാൻ ദി നാർക്കോഹണ്ട്"...