Friday, March 29, 2024 4:43 pm

അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ഫൈനലിൽ തിരക്കിൽപെട്ട് നാല് മരണം

For full experience, Download our mobile application:
Get it on Google Play

ഇറാഖ്; ഇറാഖ് ആതിഥേയത്വം വഹിക്കുന്ന അറേബ്യൻ ഗൾഫ് കപ്പിന്റെ ഫൈനൽ പോരാട്ടത്തിന് മുൻപ് ബസ്രയിലെ സ്റ്റേഡിയത്തിലുണ്ടായ തിരക്കിൽപെട്ട് നാല് മരണം. 80 പേർക്ക് പരിക്കേറ്റു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ഇറാഖ് വാർത്ത ഏജൻസി അറിയിച്ചു. 1979ന് ശേഷം ആദ്യമായാണ് ഇറാഖ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. പതിറ്റാണ്ടുകളായി ഉപരോധം മൂലം അന്തർദേശീയ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ വിലക്കുണ്ടായിരുന്ന ഇറാഖ് ടൂർണമെന്റിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയത് മത്സരത്തിന്റെ ആവേശം കൂട്ടി.

Lok Sabha Elections 2024 - Kerala

65000 പേർക്ക് ഇരിക്കാവുന്ന ബസ്ര സ്റ്റേഡിയത്തിന്റെ ടിക്കറ്റുകൾ എല്ലാം ചൂടപ്പം പോലെയാണ് വിറ്റുതീർന്നത്. എങ്കിലും വ്യാഴാഴ്ച നടന്ന മത്സരം കാണുന്നതിനായി ആയിരക്കണക്കിന് ആരാധകരാണ് ടിക്കറ്റ് കൈവശമില്ലാതെ ബസ്ര ഇന്റർനാഷണൽ സ്റ്റേഡിയത്തിന് പുറത്ത് പുലർച്ചെ മുതൽ തടിച്ചുകൂടിയത്. ഏതുവിധേനെയെങ്കിലും മത്സരം കാണാൻ സാധിക്കും എന്ന പ്രതീക്ഷയാണ് അവരെ അവിടെ കാത്തിരിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ, സ്റ്റേഡിയത്തിന്റെ ഗേറ്റ് തുറന്നപ്പോഴുണ്ടായ കാണികളുടെ കുത്തൊഴുക്കാണ് സ്ഥിതിഗതികൾ വഷളാകാൻ കാരണം. എന്നാൽ, സ്റ്റേഡിയം നിറഞ്ഞതിനാൽ എല്ലാ ഗേറ്റുകളും അടച്ചെന്നും മത്സരം കാണാൻ ടിക്കറ്റ് ഇല്ലാത്തവർ സ്റ്റേഡിയത്തിന്റെ പരിസരത്തുനിന്നും പിരിഞ്ഞു പോകണമെന്നും ഇറാഖ് ആഭ്യന്തര മന്ത്രാലയം പ്രസ്താവന ഇറക്കിയതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തളിക്കുളത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു

0
തൃശൂർ: തളിക്കുളത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു....

പൗരത്വ നിയമ ഭേദഗതിയിലെ നിഗൂഢത തിരിച്ചറിയണം : ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ്

0
തിരുവനന്തപുരം: ദുഃഖവെള്ളി സന്ദേശത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സഭാധ്യക്ഷന്മാർ. പൗരത്വ നിയമ...

വേലുത്തമ്പി ദളവയുടെ 1809 ലെ കുണ്ടറ വിളംബരത്തെ ഒന്നാം സ്വാതന്ത്ര്യസമര വിളംബരമായി പ്രഖ്യാപിക്കണം

0
പത്തനംതിട്ട : ധീരദേശാഭിമാനി വേലുത്തമ്പി ദളവയുടെ 1809 ലെ കുണ്ടറ വിളംബരത്തെ...

70 ലക്ഷത്തിന്റെ ഭാ​ഗ്യം ഈ നമ്പറിന് ; നിർമൽ NR 373 ലോട്ടറി ഫലം...

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 373...