കാസര്‍കോട്ട് ഓടുന്ന ബസിന് മേല്‍ മരംവീണ് നാലുപേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: മഴയും ഒപ്പമെത്തിയ കനത്ത കാറ്റും ജില്ലയുടെ പലഭാഗത്തും നാശം വിതച്ചു. നീലേശ്വരം-എടത്തോട് റോഡില്‍ കാലിച്ചാനടുക്കത്തിനടുത്ത് ബസിന് മേല്‍ ഉണങ്ങിയ റബ്ബര്‍മരം വീണ് ഡ്രൈവര്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്കേറ്റു. മരങ്ങള്‍ കടപുഴകി വൈദ്യുത ലൈനുകളില്‍ വീണതിനാല്‍ പലയിടത്തും വൈദ്യുതി മുടങ്ങി. വീടുകള്‍ക്ക് മുകളിലും മരം വീണു. പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടു. കാര്‍ഷിക വിളകള്‍ക്കും നാശമുണ്ട്. നീലേശ്വരം എടത്തോട് റോഡില്‍ കാലിച്ചാനടുക്കത്തിനടുത്ത് കായക്കുന്ന് വളവില്‍ ശനിയാഴ്ച 11.30-ഓടെയാണ് ബസിന് മേല്‍ ഉണങ്ങിയ റബ്ബര്‍മരം വീണ് ഡ്രൈവര്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്കേറ്റത്.

കൊന്നക്കാട്ടുനിന്ന് കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന സ്വകാര്യബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ കാട്ടിപ്പൊയിലിലെ ഉണ്ണിക്കൃഷ്ണന്‍(42), യാത്രക്കാരായ കമ്മാടത്തെ സെക്കീന (38), മകള്‍ നതാ ഫാത്തിമ (ഒന്‍പത്), വേങ്ങച്ചേരിയിലെ കല്യാണി (57) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ പരപ്പയിലെ സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു.ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്നാണ് എല്ലാവര്‍ക്കും മുറിവേറ്റത്. കല്യാ ണിയുടെ കാലിന് സാരമായ പരിക്കുണ്ട്. മറ്റ് രണ്ടുപേര്‍ക്കും കൈയ്ക്ക് മുറിവേറ്റു. ഉണ്ണിക്കൃഷ്ണന്റെ പരിക്കും സാരമുള്ളതല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...