സഹോദരിമാരുടെ ആത്മഹത്യയില്‍ പ്രതിയായത് നാലു നിരപരാധികള്‍: ചെയ്യാത്ത കുറ്റം തലയില്‍ വെച്ചു കെട്ടിയ പോലീസിന് തിരിച്ചടി നല്‍കി കോടതി വിധി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പതിനാലു കൊല്ലം മുന്‍പ് പതിനെട്ടും പതിനാറും വയസുളള സഹോദരിമാര്‍ ജീവനൊടുക്കിയ കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു കൊണ്ടുള്ള കോടതി വിധി തിരിച്ചടിയായത് നിരപരാധികളെ കേസില്‍ കുടുക്കാന്‍ നോക്കിയ കേരള പോലീസിനാണ്. രണ്ടു വട്ടം അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചിട്ടും പ്രതികളായ നാലു യുവാക്കളെ ശിക്ഷിക്കാനാവശ്യമായ തെളിവുകള്‍ കണ്ടെത്താന്‍ പോലീസിനായില്ല. നിലനില്‍ക്കാത്ത വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതാണ് പോലീസ് കാണിച്ച മണ്ടത്തരം. 2010 മാര്‍ച്ച് 17 നാണ് പെരുനാട് അച്ചന്‍മുക്കിലെ റബര്‍ തോട്ടത്തിലുള്ള പുകപ്പുരയില്‍ പെരുനാട് കണ്ണന്നുമണ്‍ സ്വദേശികളായ സിന്ധു(18), ബിന്ദു (16) എന്നിവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഫോണിലേക്ക് അവസാനം വിളിച്ചു എന്ന് ആരോപിച്ച് തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി സുധീഷ് എന്ന് വിളിക്കുന്ന ഗോപാലകൃഷ്ണന്‍, പെരുനാട് മടത്തുംമൂഴി സ്വദേശി മനോജ് കുമാര്‍, വഞ്ചിയൂര്‍ സ്വദേശി അരുണ്‍ നാരായണന്‍ ശശി, പെരുനാട് സ്വദേശി വിനോദ് കുമാര്‍ എന്നിവരെ വടശേരിക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന രാധാകൃഷ്ണ പിള്ള അറസ്റ്റ് ചെയ്തു.

പെരുനാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. തട്ടിക്കൊണ്ടു പോകല്‍, ബലാല്‍സംഗം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. പ്രതികളില്‍ വിനോദ്കുമാര്‍ വിചാരണ തുടങ്ങുന്നതിന് മുന്‍പ് മരിച്ചു. സാഹചര്യത്തെളിവ് മാത്രം വെച്ചാണ് യുവാക്കളെ പ്രതികളാക്കിയത്. യുവതികള്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. നിരവധി പേജുകള്‍ ഉള്ള കുറിപ്പില്‍ ഒരിടത്തു പോലും ഈ യുവാക്കളുടെ പേരുണ്ടായിരുന്നില്ല. പ്രതികള്‍ പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തതിനും തെളിവുണ്ടായിരുന്നില്ല. ആത്മഹത്യക്കുറിപ്പ് ഉണ്ടായിരിക്കുകയും അതില്‍ പ്രതികളുടെ പേര് ഇല്ലാതിരിക്കുകയും ചെയ്തിട്ടും ആത്മഹത്യാ പ്രേരണ കുറ്റം പോലീസ് ചുമത്തിയതും വിഡ്ഢിത്തമായി. യുവാക്കള്‍ പെണ്‍കുട്ടികളെ ഫോണില്‍ വിളിച്ചുവെന്നതിന്റെ പേരില്‍ മാത്രമാണ് പ്രതികളാക്കിയത്. അതേ സമയം പെണ്‍കുട്ടികളുടെ ഫോണിലേക്ക് നൂറുകണക്കിന് ചെറുപ്പക്കാരുടെ വിളികള്‍ എത്തിയിരുന്നുവെന്ന് സിഡിആര്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.

ഇതില്‍ പെണ്‍കുട്ടികളുമായി നാലും അഞ്ചും മണിക്കൂര്‍ തുടര്‍ച്ചയായി സംസാരിച്ച നിരവധി നമ്പരുകള്‍ ഉണ്ടായിരുന്നു. അവരെയൊന്നും പോലീസ് വിളിപ്പിക്കുകയോ മൊഴി എടുക്കുകയോ ചെയ്തിരുന്നില്ല. കുട്ടികള്‍ മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് പ്രതികളില്‍ ഒരാളായ മനോജ് കുമാറിന്റെ ഫോണില്‍ നിന്ന് പെണ്‍കുട്ടികളുടെ ഫോണിലേക്ക് ഒരു കോള്‍ പോയിരുന്നു. ഏതാനും മിനിറ്റ് മാത്രമാണ് അതുണ്ടായിരുന്നത്. മനോജിന്റെ ബന്ധുവായ ഗോപാലകൃഷ്ണനാണ് ആ കോള്‍ വിളിച്ചത്. തിരുവനന്തപുരം സ്വദേശിയായ ഗോപാലകൃഷ്ണന് പെണ്‍കുട്ടികളില്‍ ഒരാളുമായി പരിചയം ഉണ്ടായിരുന്നു. പ്രതികള്‍ നാലു പേരും മദ്യപിച്ച് ലക്കുകെട്ടിരിക്കുമ്പോള്‍ മനോജിന്റെ ഫോണ്‍ എടുത്ത് ഗോപാലകൃഷ്ണന്‍ മൂത്ത പെണ്‍കുട്ടിയെ വിളിക്കുകയായിരുന്നു. ഈ ഒരൊറ്റ ഫോണ്‍കാളാണ് മറ്റു മൂന്നു പേര്‍ക്കും വിനയായത്. കോടതിയില്‍ തെളിവുകളില്ലാതെ വന്നപ്പോള്‍ പ്രോസിക്യൂഷന്റെ നിര്‍ദേശ പ്രകാരം പുനരന്വേഷണം നടത്തി. 2022 ല്‍ നടന്ന പുനരന്വേഷണത്തിലും പ്രത്യേകിച്ച് തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പ്രതികളെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 1 ജഡ്ജി ജയകുമാര്‍ ജോണ്‍ വെറുതെ വിട്ടു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. രണ്ടാം പ്രതി മനോജ്കുമാറിന് വേണ്ടി അഡ്വ. മഹേഷ് റാമാണ് ഹാജരായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...