കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുമായി ബെംഗളൂരുവില്‍ നാല് മലയാളികള്‍ അറസ്റ്റില്‍ ; പിടിയിലായവരില്‍ പത്തനംതിട്ട സ്വദേശികളും

For full experience, Download our mobile application:
Get it on Google Play

ബംഗളുരു : കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുമായി ബെംഗളൂരുവില്‍ നാല് മലയാളികള്‍ പിടിയിലായി. കോഴിക്കോട്, പത്തനംതിട്ട സ്വദേശികളാണ് കര്‍ണാടക സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ  പിടിയിലായത്. ഡാര്‍ക് വെബ്ബില്‍ നിന്നും മയക്കു മരുന്നുകള്‍ വാങ്ങിയശേഷം പബ്ബുകള്‍ വഴി യുവാക്കള്‍ക്കിടയില്‍ വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവര്‍. കോഴിക്കോട് സ്വദേശികളായ ഷഹാദ് മുഹമ്മദ്, അസ്മല്‍, പത്തനംതിട്ട സ്വദേശികളായ അജിന്‍ കെ.ജി വ‍ര്‍ഗീസ്, നിതിന്‍ മോഹന്‍ എന്നിവരാണ് പിടിയിലായത്.

രണ്ട് കിലോഗ്രാം എല്‍എസ്ഡി സ്ട്രിപ്പുകള്‍, 110 ഗ്രാം എംഡിഎംഎ, 10 എക്സ്ടസി ടാബ്ലെറ്റുകള്‍, അഞ്ച് കിലോഗ്രാം കഞ്ചാവ് എന്നിവയാണ് ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 1.25 കോടി രൂപ വിലമതിക്കുന്ന മയക്കു മരുന്നുകളാണ് ഇവയെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആന്‍റി നാര്‍ക്കോട്ടിക് വിഭാഗം അറിയിച്ചു. ബെംഗളൂരുവിലെ സോലദേവനഹള്ളിയിലെ യുവാക്കളുടെ വീട്ടില്‍ നിന്നാണ് മയക്കുമരുന്നുകള്‍ കണ്ടെത്തിയത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...