ആഡംബര ബൈക്കുകൾ മോഷ്ടിച്ചു കടത്തുന്ന നാലംഗ സംഘത്തിലുൾപ്പെട്ടയാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ആഡംബര ബൈക്കുകൾ മോഷ്ടിച്ചു കടത്തുന്ന നാലംഗ സംഘത്തിലുൾപ്പെട്ടയാൾ പിടിയിൽ. അമ്പലപ്പുഴ കുരിശിങ്കൽ വീട്ടിൽ ഡോൺ (15) ആണ് പോലീസിന്റെ പിടിയിലായത്. തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നും ബൈക്ക് മോഷ്ടിച്ചു കേരളത്തിലേക്ക് കടത്തുന്നതിനിടയിൽ കഴുതുരുട്ടിയിൽ വെച്ച് പെട്രോൾ തീർന്നു. ഇതോടെ പ്രതികൾ തൊട്ടടുത്തു കണ്ട മറ്റൊരു ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചു. നാട്ടുകാർ കണ്ടതോടെ സംഘം ചിതറിയോടി. മോഷ്ടിച്ച വാഹനവുമായാണ് പ്രതികൾ കടന്നതെന്നാണ് സൂചന. എന്നാൽ ഡോൺ വനത്തിലേക്കാണ് ഓടിയൊളിച്ചത്. തെന്മല പൊലീസും നാട്ടുകാരും ചേർന്ന് വനത്തിനുള്ളിൽ നടത്തിയ തെരച്ചിലിൽ ഡോണിനെ പിടികൂടി.

പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടെ 4 പേർ ഉണ്ടായിരുന്നതായി വ്യക്തമായത്. 15 വയസ് മാത്രം പ്രായമുള്ള ഡോൺ എറണാകുളം നോർത്ത് സ്റ്റേഷനിൽ 3 മോഷണ കേസുകളിലും ചങ്ങനാശ്ശേരി പുളിങ്കുന്ന് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലും പ്രതിയാണ്. തമിഴ്‌നാട്ടിൽ നിന്നും മോഷ്ടിച്ച ബൈക്ക് ആയതിനാൽ പ്രതിയെയും ബൈക്കും തമിഴനാട് പോലീസിന് കൈമാറും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജിത് ഡോവൽ ചൈനയിൽ ; അതിർത്തിത്തർക്കത്തിൽ നിർണായക ചർച്ച ഇന്ന് നടക്കും

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തിത്തർക്കം ചർച്ചചെയ്യുന്നതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

മയ്യനാട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവം : പ്രതി ദിവസങ്ങൾ കഴിഞ്ഞിട്ടും...

0
കൊല്ലം: കൊല്ലം മയ്യനാട് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി...

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...