കേരളത്തിന് മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിന് മൂന്ന് അമൃത് ഭാരത് എക്‌സ് പ്രസ്‌  ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇതോടൊപ്പം ഒരു പാസഞ്ചർ ട്രെയിൻ ഉൾപ്പെടെ ആകെ നാല് പുതിയ ട്രെയിനുകളാണ് സംസ്ഥാനത്തിന് ലഭിക്കുക. ഗുരുവായൂർ – തൃശൂർ പാസഞ്ചർ ട്രെയിനാണ് പുതുതായി അനുവദിച്ച സർവീസ്. കേരളത്തിന് ലഭിച്ച ഈ ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യും. അടുത്തയാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി, തമിഴ്‌നാടിനും കേരളത്തിനുമായി അനുവദിച്ച ആറ് ട്രെയിനുകൾ ഒരുമിച്ചാണ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് ഇതിന് ഔപചാരിക തുടക്കം കുറിക്കുക.

തിരുവനന്തപുരം – താംബരം, തിരുവനന്തപുരം – ഹൈദരാബാദ്, നാഗർകോവിൽ – മംഗളൂരു എന്നിവയാണ് കേരളത്തിന് അനുവദിച്ച അമൃത് ഭാരത്/എക്‌സ് പ്രസ് സർവീസുകൾ. നാഗർകോവിൽ –ചർലപ്പള്ളി, കോയമ്പത്തൂർ – ധൻബാദ് എന്നീ അമൃത് ഭാരത് ട്രെയിനുകളാണ് തമിഴ്‌നാടിന് ലഭിക്കുന്നത്. ഇതോടൊപ്പം ഷൊർണൂർ – നിലമ്പൂർ റെയിൽപാതയുടെ വൈദ്യുതീകരണവും റെയിൽവേ ആസൂത്രണം ചെയ്തിട്ടുണ്ട്. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച 11 സ്റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. കേരളത്തിൽ കുറ്റിപ്പുറം, ചങ്ങനാശേരി, ഷൊർണൂർ സ്റ്റേഷനുകളാണ് നവീകരിച്ചത്. ഗുരുവായൂർ – തൃശൂർ പാസഞ്ചർ ട്രെയിൻ എല്ലാ ദിവസവും സർവീസ് നടത്തും. വൈകിട്ട് 6.10ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 6.50ന് തൃശൂരിലെത്തും. മടക്കയാത്ര രാത്രി 8.10ന് ആരംഭിച്ച് 8.45ന് ഗുരുവായൂരിൽ അവസാനിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...