ചീഞ്ഞളിഞ്ഞ ഉരുളക്കിഴങ്ങിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മോസ്കോ: ചീഞ്ഞളിഞ്ഞ ഉരുളക്കിഴങ്ങിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ടാറ്റർസ്ഥാനിലെ ലിഷെവോയിലാണ് സംഭവം. തണുപ്പുകാലത്തേക്കായി വീട്ടിലെ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന നിലവറയിലാണ് ഉരുളക്കിഴങ്ങും വെച്ചിരുന്നത്. എന്നാല്‍ ഇത് അഴുകിയ നിലയിലായിരുന്നു. അവിടെ നിന്ന് വിഷവാതകം ശ്വസിച്ചതാണ് മരണകാരണം. ഗൃഹനാഥനായ മിഖായേൽ ചെലിഷേവാണ് പച്ചക്കറികള്‍ എടുക്കാന്‍ ആദ്യം ബേസ്മെന്‍റിലേക്ക് പോയത്. ഉരുളക്കിഴങ്ങിൽ നിന്ന് പുറത്തേക്ക് വന്ന വിഷവാതകം ശ്വസിച്ച് മിഖായേല്‍ ബോധരഹിതനായി. ഉടന്‍ തന്നെ അദ്ദേഹം മരിക്കുകയും ചെയ്തു. സമയം കഴിഞ്ഞിട്ടും ഭര്‍ത്താവിനെ കാണാത്തതിനെ തുടര്‍ന്നു ഭാര്യ അനസ്താസിയയും ബേസ്മെന്‍റിലെത്തുകയും വിഷവാതകം ശ്വസിച്ച് മരണമടഞ്ഞു. ഇരുവരെയും കാണാത്തതിനെ തുടർന്ന് മൂത്തമകൻ ജോർജ് ബേസ്മെന്റിനുള്ളിലേക്ക് പോയെങ്കിലും കുട്ടിയും മരിച്ചു. മൂന്നുപേരും തിരികെയെത്താത്തതിനാൽ ബേസ്‌മെന്റിനുള്ളിൽ എന്തോ അപകടമുണ്ടെന്ന് മനസ്സിലാക്കിയ അനസ്താസിയയുടെ അമ്മ ഐറൈദ അയൽവാസികളെ സഹായത്തിനായി വിളിച്ചു. എന്നാൽ അയൽക്കാർ എത്തുന്നതിന് മുമ്പ് ഐറൈഡ ബേസ്മെന്‍റിനുള്ളിലേക്ക് പോയി. മറ്റു കുടുംബാംഗങ്ങള്‍ മരിച്ചതുപോലെ ഐറൈദയും മരിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‌പിണറായിയുടെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട്...

0
കൊച്ചി: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് മുന്നിൽ...

എംഎൽഎ ഫണ്ടുൾപ്പെടെ 97 ലക്ഷം മുടക്കി നിർമിച്ചു ; ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കകം പുതിയ...

0
തൃശൂർ : കോടികൾ മുടക്കി പണിതുയർത്തിയ പുതിയ എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ്...

നാലാഞ്ചിറ കൊലപാതകം ; പ്രതി സുരേഷ് ജീവനൊടുക്കിയ നിലയില്‍

0
തിരുവനന്തപുരം: നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ ജീവനൊടുക്കിയ...

മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കൽ ; പോലീസ് നടപടികൾക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടി...

0
കൊച്ചി : കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കലിൽ പോലീസ് നടപടിക്കുള്ള...