ഇടുക്കി ഉപ്പുതറ ഒമ്പതേക്കറിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി ഉപ്പുതറ ഒമ്പതേക്കറിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം. ഉപ്പുതറ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. സജീവ് ഉപ്പുതറയിൽ ഓട്ടോറിക്ഷ ഡ്രൈവറാണ്. വീടിന്‍റെ ഹാളിനുള്ളിലാണ് നാല് മൃതശരീരങ്ങളും കണ്ടെത്തിയിരിക്കുന്നത്. സജീവിന് ചില കടബാധ്യതകള്‍ ഉണ്ടായിരുന്നതായി സമീപവാസികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഉപ്പുതറ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. രണ്ട് കുട്ടികളെ കൊലപ്പെടുത്തി ഇവര്‍ ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. വിശദമായി അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ കൃത്യമായ വിവരം ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു. അധികൃതര്‍ സ്ഥലത്തെത്തി കൂടുതല്‍ അന്വേഷണം നടത്തുകയാണ്. ആറ് വയസുള്ള ആണ്‍കുട്ടി ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. ഇളയ പെണ്‍കുട്ടിക്ക് 4 വയസാണ് പ്രായം. സാമ്പത്തികമായി ഇവര്‍ക്ക് ബാധ്യതയുണ്ടായിരുന്നു എന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...