നാല് സ്വതന്ത്രർ കൂടി ഉമർ അബ്ദുല്ലയുടെ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ജമ്മുകശ്മീർ നാല് സ്വതന്ത്രർ കൂടി ഉമർ അബ്ദുല്ലയുടെ നാഷണൽ കോൺഫറൻസ് പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ജമ്മുകശ്മീരിൽ നാഷണൽ കോൺഫറൻസ് ഒറ്റക്ക് കേവലഭൂരിപക്ഷം പിന്നിട്ടു. പ്യാരേ ലാൽ ശർമ്മ, സതീഷ് ശർമ്മ, ചൗധരി മുഹമ്മദ് അക്രം, ഡോ.രാമേശ്വർ സിങ് തുടങ്ങിയവരാണ് ഉമർ അബ്ദുല്ലയുടെ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ചംബ്, സുരാൻകോട്ടെ, ബാനി തുടങ്ങിയ സീറ്റുകളിൽ നിന്നാണ് ഇവർ വിജയിച്ചത്. ഇതോടെ നാഷണൽ കോൺഫറൻസിന് ഇപ്പോൾ 46 എം.എൽ.എമാരുടെ പിന്തുണയുണ്ട്. ഇതിൽ ലഫറ്റനന്റ് ഗവർണർ നാമനിർദേശം ചെയ്യുന്ന അഞ്ച് പേർ ഉൾപ്പെടുന്നില്ല. ഇതോടെ കോൺഗ്രസിന്റെ പിന്തുണയില്ലാതെ തന്നെ നാഷണൽ കോൺഫറൻസിന് ജമ്മുകശ്മീർ ഭരിക്കാനാവും.

നിയമസഭ തെരഞ്ഞെടുപ്പിൽ ഉമർ അബ്ദുല്ലയുടെ നാഷണൽ കോൺഫറൻസിന് 42 സീറ്റാണ് ലഭിച്ചത്. കോൺഗ്രസിന് ആറ് സീറ്റിൽ മാത്രം വിജയിക്കാനാണ് സാധിച്ചത്. ബി.ജെ.പിക്ക് 29 സീറ്റിൽ വിജയിക്കാൻ സാധിച്ചു. മൂന്ന് സ്വതന്ത്ര്യരുടെ പിന്തുണ കൂടി ബി.ജെ.പിക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെ പാർട്ടിയുടെ നിയമസഭയിലെ അംഗബലം 32 ആയി ഉയരും. നേരത്തെ ജമ്മുകശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കാനുള്ള പ്രമേയം ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ പാസാക്കുമെന്ന് നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഉമർ അബ്ദുല്ല പറഞ്ഞിരുന്നു. പ്രമേയം പാസാക്കിയാലുടൻ പ്രധാനമന്ത്രിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ സമ്മർദമില്ലാതെ ജമ്മുകശ്മീരിൽ നല്ല രീതിയിൽ ഭരണം നിർവഹിക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....