ഹരിയാന തെരഞ്ഞെടുപ്പ് : വോട്ടിങ് യന്ത്രങ്ങൾ സീൽ ചെയ്യണമെന്ന ആവശ്യവുമായി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ വോട്ടിങ് യന്ത്രങ്ങൾ സീൽ ചെയ്യണമെന്ന ആവശ്യവുമായി കോൺഗ്രസ്. ഉയർന്ന ബാറ്ററി ശതമാനമുള്ള വോട്ടിങ് യന്ത്രങ്ങൾ സീൽ ചെയ്യണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാകുന്നത് വരെ വോട്ടിങ് യന്ത്രങ്ങൾ സീൽ ചെയ്യണമെന്നാണ് കോൺഗ്രസ് പറയുന്നത്. കെ.സി വേണുഗോപാൽ, ഭൂപീന്ദർ സിങ് ഹൂഡ, അശോക് ഗെഹ്ലോട്ട് പ്രതാപ് സിങ് ബജ്‍വ, ജയ്റാം ​രമേശ്, പവൻ ഖേര, അജയ് മാക്കൻ, ഉദയ് ഭാൻ എന്നിവരുൾപ്പെട്ട കോൺഗ്രസ് സംഘം തെരഞ്ഞെടുപ്പ് കമീഷനെ കണ്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട് 20 മണ്ഡലങ്ങളിൽ നിന്നും 20 പരാതികൾ ലഭിച്ച വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചുവെന്ന് പവൻഖേര പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കൂടിക്കാഴ്ചയിൽ 99 ശതമാനം ചാർജുള്ള മിഷ്യനുകളിൽ കൃത്രിമത്തിന് സാധ്യതയുണ്ടെന്ന വിവരം അറിയിച്ചുവെന്നും അത് 48 മണിക്കൂർ വരെ സീൽ ചെയ്ത് സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടുവെന്ന് പവൻ ഖേര പറഞ്ഞു. കർണാൽ, ഹുഡൽ, പാനിപത്ത് സിറ്റി, കൽക്ക, റേവാരി, നാർനൗൽ, കലൻവാലി മണ്ഡലങ്ങളിൽ നിന്നുമാണ് പരാതികൾ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പരാതി പരിഗണിക്കാമെന്ന് അറിയിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ റിട്ടേണിങ് ഓഫീസർമാരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ പ്രശ്നപരിഹാരമുണ്ടാക്കുമെന്നും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....