Wednesday, June 26, 2024 1:32 pm

കാ​ട്ടു​തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റു ; എ​സ്.​എ​സ്.​എ​ൽ.​സി വി​ദ്യാ​ർ​ത്ഥി ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഇ​രി​ട്ടി: കാ​ട്ടു​തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് എ​സ്.​എ​സ്.​എ​ൽ.​സി വി​ദ്യാ​ർ​ത്ഥി ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ങ്ങാ​ടി​ക്ക​ട​വ് സ്‌​കൂ​ളി​ലെ എ​സ്.​എ​സ്.​എ​ൽ.​സി വി​ദ്യാ​ർത്ഥി സ്വ​ർ​ണ്ണ​പ്പ​ള്ളി ഹൗ​സി​ൽ ആ​ൽ​ബി​ൻ ജോ​ർ​ജ്, അ​ങ്ങാ​ടി​ക്ക​ട​വ് വി​ൻ​സെ​ന്റ് ഡീ​പോ​ൾ സൊ​സൈ​റ്റി ആം​ബു​ല​ൻ​സി​ന്റെ ഡ്രൈ​വ​ർ ഷി​ജു മാ​ത്യു, പീ​ടി​ക​യി​ൽ ഔ​സേ​പ്പ​ച്ച​ൻ, ഔ​സേ​പ്പ​ച്ച​ന്റെ മ​ക​ൻ എന്നിവർക്കാണ് കുത്തേറ്റത്. ആൽബിൻ ജോർജിന്​ പ​രീ​ക്ഷ​യെ​ഴു​താ​നാ​യി​ല്ല. അ​ങ്ങാ​ടി​ക്ക​ട​വി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെയാണ് സംഭവം. അ​ങ്ങാ​ടി​ക്ക​ട​വ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ തേ​നീ​ച്ച​ക്കൂ​ട്ടം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വി​ദ്യാ​ർ​ത്ഥി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​യി വ​ന്നപ്പോഴാണ് ആം​ബു​ല​ൻ​സി​ന്റെ ഡ്രൈ​വ​ർ ഷി​ജു മാ​ത്യു​വി​നെ തേ​നീ​ച്ച​ക്കൂ​ട്ടം ആക്ര​മി​ച്ചത്. ആം​ബു​ല​ൻ​സി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ഉ​ട​ൻ തേ​നീ​ച്ച​ക്കൂ​ട്ടം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഷി​ജു പ​റ​ഞ്ഞു. ഓ​ടി ആം​ബു​ല​ൻ​സി​ൽ തി​രി​കെ ക​യ​റി​യെ​ങ്കി​ലും ആം​ബു​ല​ൻ​സി​ന​ക​ത്തു​വെ​ച്ചും കു​ത്തേ​റ്റു. തുടർന്ന്, ആം​ബു​ല​ൻ​സ് ചു​മ​ത​ല​ക്കാ​ര​ൻ കൂ​ടി​യാ​യ സി​ബി പി​ഡി​യേ​ക്ക​ൽ സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഇ​തേ ആം​ബു​ല​ൻ​സി​ൽ ആ​ൽ​ബി​നെ​യും ഷി​ജു​വി​നെ​യും ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.മു​ഖ​മാ​സ​ക​ലം കു​ത്തേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ആ​ൽ​ബി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിലേക്ക് മാറ്റി. ഇവിടെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാണ് ആൽബിൻ.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലഹരി ഉപയോഗം കൂടുന്നതിനു കാരണം നിയോ ലിബറല്‍ മുതലാളിത്തം ; ചൂഷണ വ്യവസ്ഥ ഇല്ലാതാക്കണമെന്ന്...

0
തിരുവനന്തപുരം : തീവ്രമായ മത്സരങ്ങളും കൊടിയ ചൂഷണങ്ങളും നിറഞ്ഞ നിയോലിബറല്‍ മുതലാളിത്തം...

‘കളക്ഷന്‍ പെരുപ്പിച്ച് കാണിക്കരുത്’ : നിര്‍മ്മാതാക്കള്‍ക്ക് താക്കീതുമായി സംഘടന

0
കൊച്ചി: സിനിമയുടെ കളക്ഷന്‍ വിവരങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്ന നിര്‍മ്മാതാക്കള്‍ക്കെതിരെ മലയാള സിനിമയിലെ...

റാന്നി വലിയകാവ് റോഡിൽ ഗുരുമന്ദിരത്തിനു സമീപമുള്ള പാലത്തിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണം ; പൗരാവകാശ സംരക്ഷണ...

0
വലിയകാവ് : റാന്നി വലിയകാവ് റോഡിൽ ഗുരുമന്ദിരത്തിനു സമീപമുള്ള പാലത്തിന്‍റെ ശോച്യാവസ്ഥ...

കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പ്രവർത്തനം തുടങ്ങി

0
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ...