അഴിമതിക്കേസ് ; തേജസ്വി യാദവ് സിബിഐക്ക് മുന്നില്‍ ഹാജരായി

For full experience, Download our mobile application:
Get it on Google Play

ദില്ലി: അഴിമതിക്കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് സിബിഐക്ക് മുന്നില്‍ ഹാജരായി. രാവിലെ 10.30 ഓടെയാണ് ഡല്‍ഹിയിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ തേജസ്വി എത്തിയത്. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ, ഭൂമി കൈക്കൂലിയായി കൈപ്പറ്റി നിരവധി പേര്‍ക്ക് റെയില്‍വേയില്‍ ജോലി ശരിയാക്കി നല്‍കിയെന്നാണ് കേസ്. യാദവിനെ ഈ മാസം അറസ്റ്റ് ചെയ്യില്ലെന്ന് സിബിഐ കഴിഞ്ഞ ആഴ്ച ഡല്‍ഹി ഹൈക്കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു.

കേസില്‍ ലാലു പ്രസാദ് യാദവിനൊപ്പം ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മക്കളായ മിസ ഭാരതി, ഹേമ യാദവ് എന്നിവരും പ്രതികളാണ്. 2005 നും 2009 നും ഇടയില്‍ നടന്നതായി ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ക്ക് അഴിമതി നിരോധന നിയമത്തിലെയും ഐപിസിയുടെ ക്രിമിനല്‍ ഗൂഢാലോചന വകുപ്പിലെയും വ്യവസ്ഥകള്‍ അനുസരിച്ചാണ് സിബിഐ കേസ് ഫയല്‍ ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....