റാന്നി വലിയകാവ് റോഡിൽ ഗുരുമന്ദിരത്തിനു സമീപമുള്ള പാലത്തിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണം ; പൗരാവകാശ സംരക്ഷണ പ്രവര്‍ത്തക വേദി

For full experience, Download our mobile application:
Get it on Google Play

വലിയകാവ് : റാന്നി വലിയകാവ് റോഡിൽ ഗുരുമന്ദിരത്തിനു സമീപമുള്ള പാലത്തിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമന്നാവശ്യവുമായി പൗരാവകാശ സംരക്ഷണ പ്രവര്‍ത്തക വേദി. തകർച്ചയിലായ പാലത്തിന്‍റെ കൈവരികൾ തകർന്നിട്ട് നാളുകൾ പലത് കഴിഞ്ഞു. കൈവരിക്കുപകരം അധികൃതർ ഒഴിഞ്ഞ ടാർ വീപ്പകൾ നിരത്തി വെച്ചിരിക്കുകയാണ്. കൈവരികൾ ഇല്ലാത്ത ഭാഗത്തുകൂടി വാഹനങ്ങൾ ഏതു നിമിഷവും തോട്ടിലേക്ക് പതിക്കാനുള്ള സാദ്ധ്യത ഏറെയാണ്. വലിയകാവ് റിസർവ് വനത്തിൽ നിന്നും ഉത്ഭവിച്ചു പമ്പാ നദിയിൽ എത്തിച്ചേരുന്ന വലിയതോടിനു കുറുകേയുള്ള പാലമാണിത്. പാലത്തിന്റെ അടിത്തട്ടിലുള്ള സംരക്ഷണ ഭിത്തി ഏതു നിമിഷവും നിലം പൊത്താറായ അവസ്ഥയിലാണ്. നിർദിഷ്ട ശബരി പാതയുടെ അനുബന്ധ റോഡ് ആണിത്.

കെ.എസ്.ആർ.ടി.സി ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നുണ്ട്. റാന്നിയില്‍ നിന്നും കോട്ടയത്തേക്കും എരുമേലിയിലേക്കും വളരെവേഗം എത്താവുന്ന പാതയിലാണ്ഈ അപകടം പതിയിരിക്കുന്നത്. കാലങ്ങളായി അറ്റകുറ്റ പണികൾ നടത്താത്തതുമൂലമാണ് പാലത്തിനു ബലക്ഷയം സംഭവിച്ചിരിക്കുന്നത്. പാലത്തിന്റെ അറ്റകുറ്റ പണികൾ അടിയന്തിരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്പൗരാവകാശ സംരക്ഷണ പ്രവർത്തകവേദി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിക്ഷേധ ധർണ്ണ നടത്തി. ധർണ്ണയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് വിനോദ് തടത്തിൽ നിർവഹിച്ചു. ജേക്കബ് മാത്യു പുതുപ്പറമ്പിൽ, ഷിബു കാവും മണ്ണിൽ, ശ്രീനു പുത്തൻപുരയ്ക്കൽ, പി. പ്രതീഷ്, ശാന്തമ്മ സോമൻ, ഉഷ പ്രകാശൻ എന്നിവർ പ്രസംഗിച്ചു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...