Friday, May 9, 2025 4:59 pm

കോഴിക്കോട് ആനക്കൊമ്പുമായി നാല് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നഗരത്തിൽ നിന്ന് ആനക്കൊമ്പുമായി നാല് പേരെ പിടികൂടി. പിടിയിലായ ഇവർക്ക് ആനക്കൊമ്പ് എത്തിച്ച് നൽകിയ ആൾക്കായി അനേഷണം തുടരുകയാണ്. എട്ടുകിലോ തൂക്കമുള്ള ആനക്കൊമ്പുകളാണ് വനംവകുപ്പ് ഫ്ലൈയിംഗ് സ്ക്വാഡും വിജിലൻസും പിടികൂടിയത്. മലപ്പുറം സ്വദേശികളായ ജാഫർ സാദ്ദിഖ്, മുഹമ്മദ് ബാസിൽ, അബ്ദുൾ റഷീദ് , ഷുക്കൂർ എന്നിവരെയാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിനടുത്ത് വെച്ച് ആനക്കൊമ്പുമായി പിടികൂടിയത്. ഇവരുടെ പക്കൽ ആനക്കൊമ്പ്‌ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് വാങ്ങിക്കാനെന്ന വ്യാജേന ഉദ്യോഗസ്ഥർ ഇവരെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തേക്ക് വരുത്തി.

ഇവിടെ നിന്നും ബാങ്ക് റോഡിലേക്ക് ഇവരെ എത്തിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ചാക്കിൽ പൊതിഞ്ഞ ആനക്കൊമ്പ് പുറത്തെടുത്ത് കാണിച്ചു. ആ സമയത്ത് ഫ്ലൈയിങ് സ്ക്വാഡും കൂടെ എത്തി ഇവരെ പിടികൂടി. മറ്റൊരാൾ വിൽക്കാൻ ഏൽപ്പിച്ചെതെന്നാണ് ഇവർ പറഞ്ഞത്. തമിഴ്നാട് സ്വദേശിയാണ് മലപ്പുറം സ്വദേശികൾക്ക് ആനക്കൊമ്പ് കൈമാറിയതെന്നാണ് വനം വകുപ്പിന് ലഭിച്ച വിവരം. അന്വേഷണ സംഘം ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒരു കിലോ ആനക്കൊമ്പിന് 20 ലക്ഷം രൂപ എന്ന നിരക്കിൽ ഒരു കോടി 60 ലക്ഷം രൂപ വിലവരുന്നതാണ് ആനക്കൊമ്പ് .

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണക്കേസിൽ പ്രതി വരന്റെ ബന്ധു

0
കണ്ണൂർ: കണ്ണൂർ കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണക്കേസിൽ പ്രതി വരന്റെ ബന്ധു....

ഇന്ത്യ – പാക് സംഘർഷം ; സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച ആഘോഷ...

0
തിരുവനന്തപുരം: ഇന്ത്യ - പാക് സംഘർഷം ശക്തമായ സാഹചര്യത്തിൽ അതിർത്തിയിലെ അടിയന്തിര...

ഡൽഹി അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി

0
ന്യൂഡൽഹി: ഡൽഹി അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി. ഇമെയിൽ...

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ മേക്കൊഴൂര്‍ ഋഷികേശ ക്ഷേത്രത്തില്‍ ഡി.സി.സി പ്രസിഡന്‍റും ഭാരവാഹികളും സന്ദര്‍ശനം...

0
പത്തനംതിട്ട : ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍ ആക്രമിച്ചു കേടുപാടുകള്‍ വരുത്തിയ മൈലപ്രാ മേക്കൊഴൂര്‍...