ശ്രീ​ന​ഗ​റി​ൽ ആ​യു​ധ​ങ്ങ​ളു​മാ​യി നാ​ല് ഭീ​ക​ര​ർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ശ്രീ​ന​ഗ​ർ: ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജെ​യ്ഷെ മു​ഹ​മ്മ​ദി​ലെ അം​ഗ​ങ്ങ​ളെ സു​ര​ക്ഷാ​സേ​ന അറസ്റ്റ് ചെയ്തു. ശ്രീ​ന​ഗ​റി​ൽ സു​ര​ക്ഷാ സേ​ന​യും പോ​ലീ​സും ചേ​ർ​ന്ന് സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ല് ഭീ​ക​ര​രാ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നൗ​ഗാ​മി​ലെ കെ​നി​ഹാ​മ പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ല​ക്‌​നാ​മ്പ​ൽ സ​ഫ്രാ​ൻ കോ​ള​നി പാ​ന്ത ചൗ​ക്കി​ൽ നി​ന്നു​ള്ള മു​ഹ​മ്മ​ദ് യാ​സീ​ൻ ഭ​ട്ട്, ഷെ​റാ​സ് അ​ഹ​മ്മ​ദ് റാ​ഥ​ർ, ഗു​ലാം ഹ​സ​ൻ ഖ​ണ്ഡേ, പാം​പോ​ർ നി​വാ​സി​യാ​യ ഇം​തി​യാ​സ് അ​ഹ​മ്മ​ദ് ഭ​ട്ട് എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. ഇ​വ​രി​ൽ നി​ന്ന് മൂ​ന്ന് മാ​ഗ​സി​നു​ക​ളു​ള്ള എ​കെ 56 റൈ​ഫി​ൾ, 7.62 x 39 എം​എം 75 റൗ​ണ്ടു​ക​ൾ, ര​ണ്ട് മാ​ഗ​സി​നു​ക​ളു​ള്ള ഒ​രു ഗ്ലോ​ക്ക് പി​സ്റ്റ​ൾ, 9 എം​എം 26 റൗ​ണ്ടു​ക​ൾ, ആ​റ് ചൈ​നീ​സ് ഗ്ര​നേ​ഡു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് പറയുന്നു.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ പി​ടി​യി​ലാ​യ​വ​ർ​ക്ക് നി​രോ​ധി​ത ഭീ​ക​ര സം​ഘ​ട​ന​യാ​യ ജെ​യ്‌​ഷെ മു​ഹ​മ്മ​ദു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ (പ്രി​വ​ൻ​ഷ​ൻ) ആ​ക്ട്, ആ​യു​ധ നി​യ​മം, ഐ​പി​സി എ​ന്നി​വ​യു​ടെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും വ​ക്താ​വ് പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....