2025ൽ പുതിയ ഡസ്റ്റർ പുറത്തിറക്കുന്നതോടെ ഇന്ത്യയുടെ എസ്‌യുവി വിപണിയിൽ ഒരു കോളിളക്കം സൃഷ്ടിക്കാൻ റെനോ തയ്യാറെടുക്കുകയാണ്. 2025 -ന്റെ രണ്ടാം പകുതിയിൽ പുത്തൻ റെനോ ഡസ്റ്ററിന്റെ എൻട്രി ഇന്ത്യ പ്രതീക്ഷിക്കുന്നു. മുമ്പ് പ്രദർശിപ്പിച്ച ബിഗ്സ്റ്റർ കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് CMF-B പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഡസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വളരെ ഡിസ്റ്റിംഗ്റ്റീവായ ‘Y’ ഷെയിപ്പിലുള്ള LED ഡേടൈം റണ്ണിംഗ് ലൈറ്റുകളും ടെയിൽലൈറ്റുകളും ഇതിൽ വരുന്നുണ്ട്. കരുത്തുറ്റ ഫെൻഡറുകളും, പരുക്കൻ ക്ലാഡിംഗും, എസ്‌യുവിയ്ക്ക് ഒരു ഫ്യൂച്ചറിസ്റ്റിക് & മോഡേൺ ലുക്ക് വാഗ്ദാനം ചെയ്യുന്നു. ക്യാബിനിനുള്ളിൽ Y -ആകൃതിയിലുള്ള തീമും ഡ്രൈവർക്ക് നേരെയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഫീച്ചർ ചെയ്യുന്ന ഒരു പുതിയ ഡാഷ്‌ബോർഡും വരുന്നു. ഇന്റീരിയറിൽ ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വീലും 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു. ഇത് സമകാലിക രൂപകൽപ്പനയ്ക്കും സ്റ്റൈലിംഗിനും ഊന്നൽ നൽകുന്നു. വയർലെസ് ചാർജിംഗ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആറ് സ്പീക്കറുകളുള്ള ആർക്കാമിസ് 3D സൗണ്ട് സിസ്റ്റം എന്നിവയാണ് ഡസ്റ്ററിലെ മുൻനിര ഫീച്ചറുകൾ.
ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, മോട്ടോർസൈക്കിൾ ഡിറ്റക്ഷൻ, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, സ്പീഡിംഗ് അലേർട്ട്, റിയർ പാർക്കിംഗ് അസിസ്റ്റന്റ്, ലെയിൻ ചേഞ്ച് വാർണിംഗും അസിസ്റ്റും തുടങ്ങിയ സവിശേഷതകൾ ഉൾക്കൊള്ളുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) എസ്‌യുവിയിൽ ഉൾപ്പെടുന്നു. കൂടാതെ ഡസ്റ്ററിന് മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ റെനോ വാഗ്ദാനം ചെയ്യുന്നു. അതിൽ രണ്ടെണ്ണം ഇലക്ട്രിക് അസിസ്റ്റൻസ് ഉള്ളതാണ്. രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഉൾക്കൊള്ളുന്ന 1.6 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ ഹൈബ്രിഡ്, ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ്, റീജനറേറ്റീവ് ബ്രേക്കിംഗ്, 1.2 kWh ബാറ്ററി എന്നിവയുമായി വരുന്നു. സിറ്റി ഡ്രൈവിംഗിന്റെ 80 ശതമാനം വരെ ഇലക്ട്രിക് ഡ്രൈവിംഗ് ഇത് നൽകുന്നുണ്ട്. 48V സ്റ്റാർട്ടർ മോട്ടോറിനൊപ്പം 130 bhp പവർ ലഭിക്കുന്ന 1.2 ലിറ്റർ ത്രീ സിലിണ്ടർ ടർബോ പെട്രോൾ എന്നിവയാണ് മറ്റൊരു പവർട്രെയിൻ ഓപ്ഷൻ. ഡീസൽ ഓപ്ഷൻ വാഹനത്തിൽ ലഭ്യമല്ല എന്നത് ശ്രദ്ധേയമാണ്.
ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങിയ ജനപ്രിയ മോഡലുകളോട് റെനോ മത്സരിക്കും. ഈ എസ്‌യുവി അഞ്ച് സീറ്റ്, ഏഴ് സീറ്റ് കോൺഫിഗറേഷനുകളിൽ ലഭ്യമാകും. ഇന്ത്യൻ വിപണിയിൽ കോംപാക്ട് എസ്‌യുവി സെഗ്മെന്റിന് തുടക്കം കുറിച്ച കാറുകളിൽ ഒന്നായ റെനോ ഡസ്റ്ററിന്റെ തിരിച്ചുവരവിനായി ഇന്ത്യൻ വിപണി കാത്തിരിക്കുകയാണ്.