മഹാരാഷ്ട്രയിലെ ചന്ദ്രാപുരിൽ നാല് സ്ത്രീകളെ കടുവ ആക്രമിച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

ചന്ദ്രാപുർ : മഹാരാഷ്ട്രയിലെ ചന്ദ്രാപുരിൽ വനമേഖലയിൽ വെച്ച് കടുവയുടെ ആക്രമണത്തിൽ നാല് സ്ത്രീകൾ കൊല്ലപ്പെട്ടു. ചിന്ത്യവാഹി താലൂക്കിലെ പവൻപൂർ വനമേഖലയിൽ ഇന്നലെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ബീഡി നിർമ്മാണത്തിനുള്ള ടെണ്ടു ഇലകൾ ശേഖരിക്കാനായി വനത്തിലേക്ക് പോയ 13 പേരടങ്ങുന്ന സ്ത്രീകളുടെ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. രാവിലെ എട്ട് മണിയോടെ വനത്തിനുള്ളിൽ വെച്ച് കടുവ ഇവരെ ആക്രമിക്കുകയായിരുന്നു.

സംഘത്തിലുണ്ടായിരുന്ന ചിലർ ഓടി രക്ഷപ്പെട്ടെങ്കിലും നാല് പേർക്ക് കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടാനായില്ല. ആക്രമണത്തിന് ശേഷം കടുവ വനത്തിനുള്ളിലേക്ക് തന്നെ പോയതായി അവർ പറഞ്ഞു. സംഭവത്തെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കടുവയെ പിടികൂടുന്നത് വരെ ആരും വനമേഖലയിലേക്ക് പ്രവേശിക്കരുതെന്ന് വനം വകുപ്പ് കർശന നിർദ്ദേശം നൽകി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ 25,000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...