അമ്മയുടെ കൈവിട്ട് പാളത്തിലേക്ക് ഓടിയ നാലുവയസുകാരൻ തലനാരിഴയ്ക്ക് രക്ഷപെട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ട്രെയിൻ വരുന്നതിനിടെ അമ്മയുടെ കൈവിട്ട് പാളത്തിലേക്ക് ഓടിയ നാലുവയസുകാരൻ അത്ഭുതകരമായി രക്ഷപെട്ടു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോകാനായി എത്തിയ ഭര്‍ത്താവും ഭാര്യയും മൂന്നു കുട്ടികളും അമ്മൂമ്മയും ഉൾപ്പെടുന്ന കുടുംബത്തിലെ കുട്ടിയാണ് അപകടത്തില്‍ നിന്ന് അത്ഭുകരമായി രക്ഷപ്പെട്ടത്.

അമ്മയുടെ കൈവിട്ട് പാളത്തിനപ്പുറം നിന്ന അച്ഛനരികിലേക്ക് ഓടിയപ്പോഴാണ് സംഭവം. നോര്‍ത്ത് മെട്രോ സ്‌റ്റേഷന്‍ ഭാഗത്തു നിന്നാണ് ഇവർ പാളം മറികടന്ന് ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് വന്നത്. മേൽപ്പാലം അറ്റകുറ്റപ്പണിയ്ക്കായി അടച്ചിട്ടിരിക്കുന്നതിനാൽ ട്രാക്കിലെ ട്രോളിവേയിലൂടെയാണ് ഇവർ വന്നത്. കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിൻ സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരിക്കുന്നത് കണ്ട ഇവർ ധൃതിപിടിച്ച് പാളം മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു.

ഭര്‍ത്താവ് രണ്ടു കുട്ടികളുമായി ആദ്യം പാളം മുറിച്ചു കടന്നു. അപ്പോഴേക്കും ട്രെയിൻ അടുത്തെത്തിയതിനാല്‍ അമ്മയും ഒരു കുട്ടിയും അമ്മൂമ്മയും പാളം മുറിച്ചു കടന്നില്ല. എന്നാൽ അതിനിടെ അമ്മയുടെ കൈവിട്ട് നാലുവയസുകാരന്‍ ട്രാക്കിന് അപ്പുറത്തുനിന്ന് അച്ഛന്‍റെ അരികിലേക്ക് ഓടുകയായിരുന്നു. ട്രെയിൻ തൊട്ടരികിൽ എത്തിയപ്പോഴായിരുന്നു. ഈ കാഴ്ച കണ്ട് കുട്ടിയുടെ അമ്മയും അമ്മൂമ്മയും ഉറക്കെ നിലവിളിച്ചു.

സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും സ്തംബ്ധരായിപ്പോയി. അച്ഛനരികിലേക്ക് ഓടിയ കുട്ടി പാളം മുറിച്ചുകടക്കുന്നതിനിടെ മറിഞ്ഞുവീഴുകയും ചെയ്തു. ഇതുകണ്ട അച്ഛന്‍ ഉടന്‍ കുട്ടിയെ വലിച്ചു മാറ്റുകയായിരുന്നു. കുട്ടി ഓടുന്നതു കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചിരുന്നതായാണ് സൂചന. എന്നാല്‍ ഏതാനും ബോഗികള്‍ ഇവരെയും മറികടന്നാണ് നിന്നത്. അപ്പോഴേക്കും പോര്‍ട്ടര്‍മാരും ആര്‍പിഎഫുമെല്ലാം ഓടിയെത്തി കുടുംബത്തെ വെയ്റ്റിങ്ങ് റൂമിലിരുത്തി വെള്ളമെല്ലാം നല്‍കി ആശ്വസിപ്പിച്ചു. നേരത്തെ റിസർവ് ചെയ്തതിനാൽ ഈ കുടുംബത്തെ അതേ ട്രെയിനിൽത്തന്നെ യാത്രയാക്കി.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കരൂർ പ്രതിഷേധം; ഡിഎംകെ സർക്കാരിനെതിരെ വിജയ്, തിരിച്ചടിച്ച് കനിമൊഴി

0
കരൂർ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കരൂർ ദുരന്തസ്ഥലത്ത് എത്തിയതും,...

ഓപ്പറേഷൻ തണ്ടർ : എക്സൈസ് പരിശോധനയിൽ ലോഡ്ജുകളിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചു

0
റാന്നി : എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ റാന്നി ടൗണിലും ഇട്ടിപ്പാറയിലും...

സഹകരണ മേഖലയെ തകര്‍ത്തതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ സി.പി.എം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട: സഹകരണ പ്രസ്ഥാനത്തെ തകര്‍ത്ത് ജനങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍...

ചെക്ക് ബൗൺസ് കേസിൽ രാജ്പാൽ യാദവിന് തിരിച്ചടി; കോടതി തടവുശിക്ഷ വിധിച്ചു

0
ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്നുമാസം തടവ്. വിവിധ ചെക്ക്...