ജോലി നഷ്ടപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ; യുഎഇയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് രണ്ടര ലക്ഷം പേര്‍

For full experience, Download our mobile application:
Get it on Google Play

യുഎഇ : ജോലി നഷ്ടപ്പെട്ടവര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് മികച്ച പ്രതികരണം. 12 ദിവസത്തിനുള്ളില്‍ രണ്ടര ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു. ജോലി നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്കും പ്രൊഫഷണലുകള്‍ക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി. 2022ലെ ഫെഡറല്‍ ഉത്തരവ് 13 പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. തൊഴിലില്ലാത്തവര്‍ക്ക് സുരക്ഷ നല്‍കുന്നതിന് ദുബായ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

യുഎഇ മനുഷ്യവിഭവശേഷി മന്ത്രി അബ്ദുള്‍റഹ്‌മാന്‍ അല്‍ അവാറാണ് ഇതു സംബന്ധിച്ച് വിശദമാക്കിയത്. ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പദ്ധതിയില്‍ അറുപതിനായിരം പേരാണ് രജിസ്റ്റര്‍ ചെയ്തത്. പത്ത് ദിവസത്തിനുള്ളില്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 250,000 ആയാണ് ഉയര്‍ന്നു. പദ്ധതിയില്‍ പങ്കാളികളായ തൊഴിലാളികള്‍ക്ക് അധിക ചെലവ് നേരിടേണ്ടിവരില്ലെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. https;// www.iloc.ac – ലൂടെയാണ് ഭൂരിഭാഗം പേരും രജിസ്റ്റര്‍ ചെയ്തത്. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ദുബായ് ഇന്‍ഷുറന്‍സ് കമ്പനി ഒരുക്കിയ ഏഴു ചാനലുകളില്‍ ഒന്നാണിത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...