പത്തനംതിട്ട : ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് വയസുകാരി മരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറന്മുള പടിഞ്ഞാറെ മേലാടത്ത് അരുണ്‍ (35), ഭാര്യ ശ്യാമ (28) എന്നിവരുടെ മകള്‍ ആദിശ്രീയാണ് മരിച്ചത്. ഇക്കഴിഞ്ഞ ആറിന് മൂന്ന് മണിയോടെ അരുണ്‍, ശ്യാമ, ആദിശ്രീ എന്നിവരെ വീട്ടിലെ മുറിയില്‍ പൊള്ളലേറ്റ നിലയില്‍ പരിസരവാസികള്‍ കണ്ടത്.
താല്‍ക്കാലികാടിസ്ഥാനത്തില്‍ വനംവകുപ്പില്‍ ജോലി ചെയ്യുന്ന അരുണ്‍ ഒരു മുറിയിലും ശ്യാമയും മകളും മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. ശ്യാമയെയും ആദിശ്രീയെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അരുണിന് പെള്ളലേറ്റതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പെള്ളലേറ്റ ശ്യാമയും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ശ്യാമയും അരുണും സംസാരശേഷിയില്ലാത്തവരാണ്.