ഏറ്റുമാനൂരില്‍ പച്ചക്കറി ലോറി മറിഞ്ഞു ; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂര്‍ : ഏറ്റുമാനൂര്‍ പട്ടിത്താനത്ത് നിയന്ത്രണം വിട്ട പച്ചക്കറി ലോറി രണ്ട് വൈദ്യുതി പോസ്റ്റുകള്‍ ഇടിച്ച്‌ തകര്‍ത്ത ശേഷം മതിലില്‍ ഇടിച്ചു മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. ഏറ്റുമാനൂര്‍ കുറവിലങ്ങാട് റൂട്ടില്‍ പട്ടിത്താനം ചുമടുതാങ്ങി ജംഗ്ഷന് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ  നാലരയോടെയായിരുന്നു അപകടം. മേട്ടുപാളയത്ത് നിന്നും ഏറ്റുമാനൂരിലെ സ്വകാര്യ പച്ചക്കറി മാര്‍ക്കറ്റിലേക്ക് പച്ചക്കറികള്‍ കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഇറക്കവും വളവും ചേര്‍ന്ന ഈ ഭാഗത്ത് നിയന്ത്രണം വിട്ട ലോറി രണ്ട് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ത്ത ശേഷം സമീപത്തെ വീട്ടിലെ മതിലില്‍ ഇടിച്ചാണ് മറിഞ്ഞത്. ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെത്തിച്ചു. തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസിന്റെ വാഹനത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു. ലോറിയുടെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതോടെ പ്രദേശത്തെ വൈദ്യുതി വിതരണം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഹൈവേ പോലീസ് സംഘവും ഏറ്റുമാനൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...