കണ്ണൂരില്‍ നിര്‍മാണം നടക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

പയ്യന്നൂർ : നിർമാണം നടന്നുകൊണ്ടിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. പയ്യന്നൂർ കൊറ്റിയിലെ കക്കറക്കൽ ഷമൽ-അമൃത ദമ്പതിമാരുടെ ഏകമകൾ സാൻവിയ (4)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തൊട്ടടുത്ത് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിനോട് ചേർന്നുള്ള സെപ്റ്റിക് ടാങ്കിൽ വീണനിലയിലാണ് സാൻവിയയെ കണ്ടെത്തിയത്.

വീടിനു സമീപത്തെ മതിൽ പൊളിച്ച് നീക്കിയിരുന്നഭാഗത്ത് കൂടിയാണ് കുട്ടി ടാങ്കിന് അരികിലേക്ക് മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതെ നടന്നു പോയതെന്നാണ് അനുമാനം. ഒൻപത് അടിയോളം ആഴമുള്ള ടാങ്കിൽ നിറയെ വെള്ളം ഉണ്ടായിരുന്നു. നിർമാണം നടന്നുകൊണ്ടിരിക്കുന്നതിനാൽ ടാങ്കിന് മുകളിൽ സ്ലാബിട്ടിരുന്നില്ല. കുട്ടിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് ടാങ്കിൽ വീണു കിടക്കുന്നനിലയിൽ കണ്ടെത്തിയത്. ഉടൻ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയോടെ മരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...