കൂട്ടുകാരന്റെ ഭാര്യയോട് മോശം സംസാരം, ചോദ്യം ചെയ്തതിന് നാലംഗ സംഘം വീട് കയറി തല്ലി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂരില്‍ നാലംഗ സംഘം വീടുകയറി യുവാവിനെയും ജേഷ്ടന്റെ ഭാര്യയേയും ആക്രമിച്ച് പരിക്കേല്പിച്ചതായി പരാതി. വെങ്ങാനൂര്‍ നെല്ലിവിള സ്വദേശി വിജിന്‍, വിജിന്റെ ജേഷ്ടന്റെ ഭാര്യ നിജ എന്നിവര്‍ക്കാണ് പരുക്കേറ്റത്. യുവാവിന്റെ കാല് പട്ടിക കൊണ്ട് അടിച്ച്പൊട്ടിക്കുകയും വീട്ടിലെ ടെലിവിഷന്‍ അടക്കുളള ഗൃഹോപകര ണങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. വിജിനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പാഴാണ് ജേഷ്ടന്റെ ഭാര്യ നിജയെ സംഘം തറയില്‍ തളളിയിട്ട് മുതുകില്‍ ചവിട്ടി പരുക്കേല്‍പ്പിച്ചത്. പരിക്കേറ്റ വിജിന്റെ സുഹൃത്തുക്കളായ ജിജിന്‍, കിച്ചു, അഭിലാഷ്, അനു എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.

അടുത്തിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സംഘം വിജിനുമായി അകല്‍ച്ചയിലായിരുന്നു. വിജിന്റെ ഭാര്യയാട് നാലംഗ സംഘം കഴിഞ്ഞ ദിവസം മോശമായി സംസാരിച്ചത് വിജിന്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് അക്രമി സംഘം ബുധനാഴ്ച രാത്രി എട്ടോടെ വീടുകയറി ആക്രമണം നടത്തിയതെന്നാണ് പരാതിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മേളയുടെ പേരില്‍ പത്തനംതിട്ട നഗരസഭയില്‍ വിവാദം പുകയുന്നു – ഇന്ന് കൌണ്‍സില്‍ യോഗം :...

0
പത്തനംതിട്ട : മേളയുടെ പേരില്‍ പത്തനംതിട്ട നഗരസഭയില്‍ വിവാദം പുകയുന്നു. നിര്‍ണ്ണായക...

ഒരുവിധ പദവികളിലേക്കും ഇല്ലെന്ന് ഉറപ്പിച്ച് വി എം സുധീരൻ

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിലെ വിവിധ പദവികളിലേക്ക് തന്‍റെ പേര് ബന്ധപ്പെടുത്തിക്കൊണ്ട് മാധ്യമങ്ങളിൽ...

പിഎം ശ്രീ : നിലപാടെടുക്കണമെന്നതിൽ സംസ്ഥാന സർക്കാരിൽ ആശങ്ക തുടരുന്നു

0
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എന്ത് നിലപാടെടുക്കണമെന്നതിൽ സംസ്ഥാന...

തന്റെ പെൺസുഹൃത്തിനോടു സംസാരിച്ചതിന് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊല്ലം: തന്റെ പെൺസുഹൃത്തിനോടു സംസാരിച്ചതിന് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം. അഞ്ചൽ ചന്തമുക്ക്...