സലിം കുമാർ ദേവസ്വം മന്ത്രിയെ ആക്ഷേപിച്ചു ; നടനെതിരെ  മന്ത്രി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദേവസ്വം മന്ത്രിയെ ആക്ഷേപിച്ച സലിം കുമാറിനെതിരെ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. മിത്ത് മന്ത്രിയെന്ന പരാമര്‍ശത്തിലൂടെ നടന്‍ മന്ത്രി കെ രാധാകൃഷ്ണനെയും ക്ഷേത്ര വരുമാനത്തെയും പരിഹസിച്ചെന്നും ആ പരാമര്‍ശം അദ്ദേഹം പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ‘മന്ത്രിയെ ഈ രീതിയില്‍ ആക്ഷേപിച്ചത് ശരിയായില്ല. അതുവഴി ക്ഷേത്ര വരുമാനത്തേയും സലിം കുമാര്‍ ആക്ഷേപിച്ചു. സലിം കുമാര്‍ അത് പിന്‍വലിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്’, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു ഫേസ്ബുക് പോസ്റ്റിലൂടെ ദേവസ്വം മന്ത്രിയെ സലിം കുമാര്‍ പരിഹസിച്ചത്. മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണെന്ന് പറഞ്ഞു തുടങ്ങിയ സലിം കുമാറിന്റെ ഫേസ്ബുക് പോസ്റ്റില്‍ മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും, ഭണ്ടാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...