പതിന്നാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി ബന്ധു വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം പെരുന്ന പുഴവാത് ഹിദായത് നഗറില്‍ തോട്ടുപറമ്പ് വീട്ടില്‍ സുജിത് (24) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച പെണ്‍കുട്ടിയെ കാണാതായിരുന്നു. സ്‌കൂളിലേക്ക് പോയ കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. പോലീസ് ഇന്‍സ്‌പെക്ടര്‍ യു.രാജിവ് കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയുമൊത്ത് പെണ്‍കുട്ടിയെ കണ്ടെത്തി.

അത്തിക്കയം, റാന്നി തുടങ്ങിയ സ്ഥലങ്ങളിലെ കടകളിലും മറ്റുമുള്ള സിസിടിവി പരിശോധിച്ചപ്പോള്‍ ഇരുവരും അത്തിക്കയം റോഡിലൂടെ നടന്നു പോകുന്നത് കണ്ടു. തുടര്‍ന്ന് ഇവര്‍ ഓട്ടോയില്‍ കയറി പൂവന്മലയിലെത്തി. അവിടെ നിന്നും തിരുവല്ലയ്ക്ക് പോകുന്ന പിക് അപ്പ് വാനില്‍ കയറിയപ്പോള്‍ ഡ്രൈവര്‍ക്ക് സംശയം തോന്നി തീയാടിക്കല്‍ വണ്ടി നിര്‍ത്തി. അവിടെയിറങ്ങിയ ഇരുവരും ഇടത്രാമണ്‍ എത്തി ഓട്ടോറിക്ഷയില്‍ കയറി പുതവഴി വാളന്‍പടിയില്‍ ഇറങ്ങി മറ്റൊരു പിക് അപ്പ് വാനില്‍ കോഴഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതിനിടെ ഒരു ഫേസ്ബുക്ക് പേജില്‍ ഇവര്‍ പോകുന്നത് സംബന്ധിച്ച് സന്ദേശം വന്നതായും പോലീസ് കണ്ടെത്തി.

തീയാടിക്കല്‍, ഇടത്രാമണ്‍, കോഴഞ്ചേരി, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കുട്ടിയുടെ അമ്മയും മറ്റും ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പ്രതിയുടെ താമസ്ഥലത്തുനിന്നും കണ്ടെത്തിയത്. തിരുവല്ലയിലുള്ള യുവാവിന്‍റെ ബന്ധുവീട്ടില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് കുട്ടിയുടെ മൊഴിയില്‍ നിന്നും വ്യക്തമായി. പിന്നീട് പത്തനംതിട്ട ജെ എഫ് എം കോടതി രണ്ടില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ചതിനാല്‍ പെണ്‍കുട്ടിയെ കോഴഞ്ചേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...