മനാമ: ബഹ്റൈൻ ഫിലിം ഫെസ്റ്റിവലിന്റെ നാലാം പതിപ്പിന് ഞായറാഴ്ച തുടക്കമാകും. നവംബർ മൂന്നു മുതൽ ഏഴുവരെ ആയിരിക്കും ഇത് നടക്കുന്നത്. മറാസി ഗലേറിയയിലാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. “മനാമ: ക്യാപിറ്റൽ ഓഫ് അറബ് മീഡിയ” പദ്ധതിയുടെ ഭാഗമായാണ് ഇത്തവണ ഫെസ്റ്റിവൽ. അറബ് ലോകത്തെ പ്രമുഖ താരങ്ങളെയും ചലച്ചിത്ര പ്രവർത്തകരെയും സ്വാഗതം ചെയ്യുന്ന റെഡ് കാർപെറ്റ് ചടങ്ങോടെയാണ് മേള ആരംഭിക്കുന്നത്. ഉദ്ഘാടനശേഷം അറബ് സിനിമക്ക് സംഭാവന നൽകിയ വിശിഷ്ട വ്യക്തികളെ, ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ അൽ നുഐമി ആദരിക്കും.പ്രശസ്ത ബഹ്റൈനി എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഡോ. പെർവീൻ ഹബീബ് അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്. ഷോർട്ട് നറേറ്റിവ് ഫിലിം, ഷോർട്ട് ഡോക്യുമെന്ററി ഫിലിം, അനിമേറ്റഡ് ഫിലിം, ബഹ്റൈൻ സിനിമകൾ, സ്റ്റുഡന്റ് ഫിലിമുകൾ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാണുള്ളത്. 89 ഹ്രസ്വ അറബ് സിനിമകളാണ് നാലാം പതിപ്പിൽ പ്രദർശിപ്പിക്കുന്നത്. ശിൽപശാലകൾ, സെമിനാറുകൾ, സിനിമ പ്രദർശനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും മറാസി ബഹ്റൈനിലെ റീൽ സിനിമാസ് ഉൾപ്പെടെ വേദികളിൽ നടക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1