ബ​ഹ്‌​റൈ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്റെ നാ​ലാം പ​തി​പ്പി​ന് ഇന്ന് തുടക്കം

For full experience, Download our mobile application:
Get it on Google Play

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്റെ നാ​ലാം പ​തി​പ്പി​ന് ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​കും. ന​വം​ബ​ർ മൂ​ന്നു മു​ത​ൽ ഏ​ഴു​വ​രെ ആയിരിക്കും ഇത് നടക്കുന്നത്. മ​റാ​സി ഗ​ലേ​റി​യ​യി​ലാ​ണ് ഫെ​സ്റ്റി​വ​ൽ സംഘടിപ്പിച്ചിരിക്കുന്നത്. “മ​നാ​മ: ക്യാ​പി​റ്റ​ൽ ഓ​ഫ് അ​റ​ബ് മീ​ഡി​യ” പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​വ​ണ ഫെ​സ്റ്റി​വ​ൽ. അ​റ​ബ് ലോ​ക​ത്തെ പ്ര​മു​ഖ താ​ര​ങ്ങ​ളെ​യും ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന റെ​ഡ് കാ​ർ​പെ​റ്റ് ച​ട​ങ്ങോ​ടെ​യാ​ണ് മേ​ള ആ​രം​ഭി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ശേ​ഷം അ​റ​ബ് സി​നി​മ​ക്ക് സം​ഭാ​വ​ന ന​ൽ​കി​യ വി​ശി​ഷ്ട വ്യ​ക്തി​ക​ളെ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി ഡോ. ​റം​സാ​ൻ അ​ൽ നു​ഐ​മി ആ​ദ​രി​ക്കും.പ്ര​ശ​സ്ത ബ​ഹ്‌​റൈ​നി എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​പെ​ർ​വീ​ൻ ഹ​ബീ​ബ് അ​ധ്യ​ക്ഷ​നാ​യ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യാ​ണ് ചി​ത്ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ത്ത​ത്. ഷോ​ർ​ട്ട് ന​റേ​റ്റി​വ് ഫി​ലിം, ഷോ​ർ​ട്ട് ഡോ​ക്യു​മെ​ന്റ​റി ഫി​ലിം, അ​നി​മേ​റ്റ​ഡ് ഫി​ലിം, ബ​ഹ്‌​റൈ​ൻ സി​നി​മ​ക​ൾ, സ്റ്റു​ഡ​ന്റ് ഫി​ലി​മു​ക​ൾ എ​ന്നി​ങ്ങ​നെ അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളാ​ണു​ള്ള​ത്. 89 ഹ്ര​സ്വ അ​റ​ബ് സി​നി​മ​ക​ളാ​ണ് നാ​ലാം പ​തി​പ്പി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ശി​ൽ​പ​ശാ​ല​ക​ൾ, സെ​മി​നാ​റു​ക​ൾ, സി​നി​മ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​റാ​സി ബ​ഹ്‌​റൈ​നി​ലെ റീ​ൽ സി​നി​മാ​സ് ഉ​ൾ​പ്പെ​ടെ വേ​ദി​ക​ളി​ൽ ന​ട​ക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....