മൂന്നുവിവാഹം കഴിച്ചിട്ടും കുട്ടികളില്ല ; നാലാമത് 13-കാരിയെ വിവാഹം ചെയ്തു ; ഗര്‍ഭിണിയാക്കി – പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മൂന്നു വിവാഹബന്ധങ്ങളിലും കുട്ടികളില്ലാതിരുന്നതോടെ 13-കാരിയെ കല്യാണം കഴിച്ച സർക്കാർ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട്ടിലെ അരിയലൂർ ജില്ലയിലെ ജയംകൊണ്ടത്താണ് സംഭവം നടന്നത്. പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ജയംകൊണ്ടം ബസ് ഡിപ്പോയിലെ ഡ്രൈവർ പെരിയകറുക്കൈ സ്വദേശി ആർ. രാധാകൃഷ്ണനെയും (40) വിവാഹത്തിന് കൂട്ടുനിന്നതിന് പെൺകുട്ടിയുടെ അമ്മയെയും ജയംകൊണ്ടം ഓൾ വുമൻ പോലീസ് അറസ്റ്റു ചെയ്തു. രാധാകൃഷ്ണന്റെ അമ്മ രുക്മിണിയെ അന്വേഷിച്ചു വരുകയാണെന്നും പോലീസ് അറിയിച്ചു.

മുമ്പ് മൂന്നുതവണ വിവാഹം ചെയ്തിട്ടുള്ള രാധാകൃഷ്ണൻ കുട്ടികളില്ലാത്തതിനാൽ ഭാര്യമാരെ ഉപേക്ഷിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടയിലാണ് കടലൂർ സ്വദേശിനിയായ കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായത്. അങ്ങനെ അവരുടെ ഇളയമകളായ പതിമൂന്നുകാരിയുമായി രാധാകൃഷ്ണൻ വിവാഹം ഉറപ്പിച്ചു. സ്കൂൾവിദ്യാർഥിനിയായ പെൺകുട്ടിയുടെ എതിർപ്പു വകവെക്കാതെ രാധാകൃഷ്ണന്റെയും പെൺകുട്ടിയുടെയും അമ്മമാർ ചേർന്ന് ക്ഷേത്രത്തിൽവെച്ച് വിവാഹം നടത്തി. വൈകാതെ പെൺകുട്ടി ഗർഭിണിയായി. അതോടെ നാട്ടുകാരിൽ ചിലർ ജില്ലാ ശിശുക്ഷേമസമിതിയെ അറിയിച്ചു. സമിതി പ്രാഥമികാന്വേഷണം നടത്തിയശേഷം പോലീസിൽ പരാതി നൽകി. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പിടിയിലായവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...