​ഗൗതം മേനോനും രജിഷയും ശ്രീനാഥ് ഭാസിയും പ്രധാന വേഷങ്ങളിൽ ; ലവ്ഫുള്ളി യുവേഴ്സ് വേദ

For full experience, Download our mobile application:
Get it on Google Play

ഗൗതം വാസുദേവ് മേനോൻ, ശ്രീനാഥ് ഭാസി, രജിഷ വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന മലയാള ചിത്രം ലവ്ഫുള്ളി യുവേഴ്സ് വേദയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവാ​ഗതനായ പ്ര​ഗേഷ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വെങ്കിടേഷ്, ഷൈൻ ടോം ചാക്കോ, അപ്പാനി ശരത്, അനിഘ സുരേന്ദ്രൻ, ഷാജു ശ്രീധർ, ഐ.എം വിജയൻ എന്നിവരോടൊപ്പം അൻപതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു. ആർ.ടു എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്നാണ് നിർമാണം. കൊടുങ്ങല്ലൂർ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ വെച്ച് ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നിർവ്വഹിച്ചു.

തൊണ്ണൂറ് കാലഘട്ടങ്ങളിലെ ക്യാമ്പസ് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും കഥ പറയുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് ലവ്ഫുള്ളി യുവേഴ്സ് വേദ. ടോബിൻ തോമസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസർ – വിബീഷ് വിജയൻ, ലൈൻ – പ്രൊഡൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകരൻ. ഡിസംബർ 15 നു തൃശ്ശൂരിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം തീയേറ്ററുകളിൽ ചെയ്യുമെന്നു നിർമാതാക്കൾ അറിയിച്ചു. വാർത്ത പ്രചരണം – എ.എസ് ദിനേശ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...