കാശി-വിശ്വനാഥ ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്​ഘാടനം ചെയ്​തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലളിതാഘട്ടിനെ കാശി വിശ്വനാഥ്​ ക്ഷേത്ര പരിസരത്തുള്ള മന്ദിര്‍ ചൗക്കുമായി ബന്ധിപ്പിക്കുന്ന കാശി -വിശ്വനാഥ ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്​ഘാടനം ചെയ്​തു. 39 കോടി ചിലവിലാണ്​ ഇടനാഴിയുടെ നിര്‍മാണം. ഉദ്​ഘാടനത്തിന്​ മുമ്പ്​ പ്രധാനമന്ത്രി കാശി വിശ്വനാഥ്​ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തുകയും ചെയ്​തു. ഉത്തര്‍പ്രദേശ്​ വാരാണസിയിലെ കാശി വിശ്വനാഥ്​ ഇടനാഴിയുടെ ഉദ്​ഘാടനത്തിന്​ മുന്നോടിയായി നരേന്ദ്രമോദി ഗംഗയില്‍ പുണ്യസ്​നാനം നടത്തിയിരുന്നു. മോദി ഗംഗയില്‍ പുണ്യസ്​നാനം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

വാരാണസിയില്‍ മോദിയെ സ്വീകരിക്കാനായി ബി.ജെ.പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ തടിച്ചു കൂടിയിരുന്നു. വഴികളില്‍ പുഷ്​പാര്‍ച്ചന നടത്തിയാണ്​ മോദിയെ സ്വീകരിച്ചത്​. രണ്ടു ദിവസമാണ്​ മോദിയുടെ വാരാണസി സന്ദര്‍ശനം. കാശി -വിശ്വനാഥ്​ പദ്ധതി ഉദ്ഘാടനമാണ്​ ഇതില്‍ പ്രധാനം. 2019 മാര്‍ച്ച്‌​ എട്ടിനാണ്​ മോദി പദ്ധതിക്ക്​ തറക്കല്ലിട്ടത്​. കോവിഡ്​ മഹാമാരി പ്രതിസന്ധി സൃഷ്​ടിച്ചെങ്കിലും മൂന്ന്​ വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി. ടൂറിസ്റ്റ്​ ഫെസിലിറ്റേഷന്‍ സെന്‍റര്‍, വേദ കേന്ദ്രം, മുമുക്ഷു ഭവന്‍, ഭോഗ്​ശാല, സിറ്റി മ്യൂസിയം, വ്യൂവിങ്​ ഗാലറി, ഫുഡ്​​കോര്‍ട്ട്​ തുടങ്ങി 23 കെട്ടിടങ്ങള്‍ പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...