കോട്ടയം കുറിച്ചിയിൽ കുറുനരി ആക്രമണം ; 2 പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കുറിച്ചിയില്‍ കുറുനരിയുടെ ആക്രമണത്തില്‍ കൈയ്ക്ക് ഗുരുതര പരിക്കേറ്റ് യുവതി ചികിത്സയില്‍. കുറിച്ചി പെരുന്നേപ്പറമ്പ് സ്വദേശി ബിന്‍സി സജിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് ബിന്‍സിയുടെ നേരെ കുറുനരിയുടെ ആക്രമണം ഉണ്ടായത്. പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചുള്ള കലാപരിപാടിയുടെ പരിശീലനത്തില്‍ പങ്കെടുക്കേണ്ടതിന് അയല്‍വാസിയെ വിളിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം. തെരുവുനായയാണെന്നു കരുതി കൈവശമുണ്ടായിരുന്ന തുണി എടുത്തു വീശിയിട്ടും കുറുനരി ചാടി കടിക്കുകയായിരുന്നു. കഴുത്തിനു നേരെയാണ് ആക്രമണം ഉണ്ടായതെങ്കിലും കൈയിലാണു കടിയേറ്റത്. അതേ തുണി ഉപയോഗിച്ചു കുറുനരിയുടെ വായ് മൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ പലവട്ടം കൈയില്‍ കടിയേറ്റു. സഹായത്തിനായി നിലവിളിച്ചെങ്കിലും പരിശീലനത്തിന്റെ ശബ്ദം കാരണം ആരും കേട്ടില്ല. അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയ ബിന്‍സിയെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ഭര്‍ത്താവ് സജിയും സുഹൃത്തു സഞ്ജുവും വാഹനത്തിലേക്കു കയറ്റുമ്പോള്‍ കുറുനരിയുടെ ആക്രമണം വീണ്ടും ഉണ്ടായി. ആക്രമണത്തില്‍ സുഹൃത്തിനു പരിക്കേറ്റു. ഇദ്ദേഹവും ചികിത്സയിലാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണമുയർത്തി പ്രതിപക്ഷ നേതാവ് ; മദ്യത്തിന്‍റെ നികുതിയിളവിൽ സഭയിൽ ബഹളം

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവെന്ന മുഖ്യമന്ത്രി വി...

പി.വി.ശ്രീനിജന് എതിരെ വിജിലൻസ് അന്വേഷണം ; സിഎസ്ആര്‍ ഫണ്ട് വാങ്ങി നടപ്പാക്കിയ പദ്ധതിയില്‍ 1.90...

0
കൊച്ചി: കുന്നത്തുനാട് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി.വി.ശ്രീനിജന്‍റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് രാവിലെ കേരള ​ഗോൾഡ്...

നിർത്തിയിട്ട കാറിന്‍റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു

0
തൃശൂർ: നിർത്തിയിട്ട കാറിന്‍റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ്...