തിരുവല്ല : ഓതറയില്‍ കുറുനരി ശല്യം രൂക്ഷമാകുന്നു. കോഴി ഉള്‍പ്പെടെയുള്ള വളര്‍ത്തു ജീവികള്‍ക്ക് ഭീഷണിയാണ് കുറുനരി. നാട്ടുകാര്‍ ആശങ്കയിലാണ്. ഓതറയിലെ മതിയം ചിറ, ഗാനം ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ടാഴ്ചക്കാലമായി കുറുനരി ശല്യം രൂക്ഷമായിരിക്കുന്നത്.
രാത്രിയാകുന്നതോടെ ഇവ കൂട്ടമായി ജനവാസ മേഖലയിലേക്ക് ഇറങ്ങാറുണ്ട്. സന്ധ്യ കഴിയുമ്പോള്‍ പല സ്ഥലത്ത് നിന്നും കൂട്ടമായി ഓരിയിടുന്ന ശബ്ദം കേള്‍ക്കാം. കാട്ടുപന്നിക്കും കുരങ്ങന്മാര്‍ക്കും പിന്നാലെ കുറുനരികളും ശല്യമായതോടെ ജനങ്ങള്‍ അങ്കലാപ്പിലാണ്. കാടു വിട്ടെത്തിയ കുറുനരികള്‍ വളര്‍ത്തു മൃഗങ്ങള്‍ക്കും ഭീഷണിയായി മാറിയിട്ടുണ്ട്.