കോട്ടയം : പാമ്പാടി നഗരമധ്യത്തിൽ നിന്നും കുറുക്കനെ പിടികൂടി. ഇന്ന് രാവിലെ പാമ്പാടി ബസ്സ് സ്റ്റാൻഡിന് സമീപം ഉള്ള ന്യൂ സ്വീറ്റ് ബേക്കറിക്ക് സമീപം ആണ് കുറുക്കനെ ആദ്യം കണ്ടത്. തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്നാണ് കുറുക്കനെ പിടികൂടിയത്. ഫോറസ്റ്റ് അധികാരികളെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്ത് എത്തി കറുക്കനെ കൈമാറി. പാമ്പാടി, മീനടം, പൊൻകുന്നം പ്രദേശങ്ങളിൽ കുറുക്കന്റെ ശല്യം രൂക്ഷമാണന്ന് നാട്ടുകാർ പരാതിപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലന്ന് ആക്ഷേപമുണ്ട്.
കോട്ടയം പാമ്പാടിയിൽ കുറുക്കനെ പിടികൂടി
RECENT NEWS
Advertisment