കസ്റ്റഡിയില്‍ എടുത്ത സരിത്തിനെ വിട്ടയച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ലൈഫ് മിഷന്‍ കേസില്‍ വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്ത സരിത്തിനെ വിട്ടയച്ചു. രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് സജിത്തിനെ വിജിലന്‍സ് വിട്ടയച്ചത്. ലൈഫ് മിഷന്‍ കേസിലാണ് വിജിലന്‍സ് ബലമായി സരിത്തിനെ പിടിച്ചു കൊണ്ടു പോയതെങ്കിലും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളല്ല ഉണ്ടായതെന്ന് സരിത് മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്വപ്‌ന സുരേഷ് കോടതിയില്‍ 164 പ്രകാരം മൊഴി നല്‍കിയത് ആരുടെ പ്രേരണയാലാണ് എന്നാണ് ഉദ്യോഗസ്ഥര്‍ ചോദിച്ചതെന്ന് സരിത് വ്യക്തമാക്കി. ഫ്‌ളാറ്റില്‍ നിന്നും തന്നെ ബലമായി പിടിച്ചു കൊണ്ടു പോകുകയായിരുന്നു. ചെരിപ്പു പോലും ഇടാന്‍ അനുവദിച്ചില്ല. നോട്ടീസ് നല്കാതെയാണ് ബലപ്രയോഗം നടത്തിയതെന്നും സരിത് വ്യക്തമാക്കി. തന്റെ ഫോണും പിടിച്ചെടുത്തു. 16ന് തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതായും സരിത് പറഞ്ഞു.

നേരത്തെ നാടകീയമായി സരിത്തിനെ കസ്റ്റഡിയിലെടുത്ത വിജിലന്‍സിനെതിരെ പൊട്ടിത്തെറിച്ച്‌ സ്വപ്‌ന രംഗത്തുവന്നിരുന്നു. കേസിലെ പ്രധാനപ്രതികളിലൊരാളായ എം ശിവശങ്കറിനെ ഇങ്ങനെ വിജിലന്‍സ് തട്ടിക്കൊണ്ട് പോകുമോ എന്ന് രോഷത്തോടെ സ്വപ്ന സുരേഷ് ചോദിക്കുന്നു. ”കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍ എം ശിവശങ്കറാണ്. അത് കഴിഞ്ഞാലുള്ള പ്രധാനപ്രതി ഞാനാണ്, സ്വപ്ന സുരേഷ്. ശിവശങ്കറിനെ ഇങ്ങനെ കൊണ്ടുപോകുമോ? സരിത്ത് താഴേത്തട്ടിലെ പ്രതിയാണ്. ഒരു നോട്ടീസ് പോലുമില്ലാതെ സരിത്തിനെ ഇങ്ങനെ കൊണ്ടുപോകുന്നത് എന്തിനാണ്? അതും എന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞ് 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ത്തന്നെ? ഒരു തരത്തിലും ഇവിടെ വിജിലന്‍സ് വരുമെന്ന് നേരത്തേ പറഞ്ഞിരുന്നില്ല. ഇതൊരു വൃത്തികെട്ട കളിയാണ്. ദിസിസ് എ ഡേര്‍ട്ടി ഗെയിം”, സ്വപ്ന ചോദിച്ചിരുന്നു.

തന്റെയും സരിത്തിന്റെയും കുടുംബത്തെ ആക്രമിക്കാന്‍ സാധ്യതയുണ്ട്. ഇന്നേവരെ താന്‍ രാഷ്ട്രീയം സംസാരിച്ചിട്ടില്ല, ഇപ്പോള്‍ ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെടുകയാണ്. ഞങ്ങളെ തട്ടിക്കൊണ്ടുപോകരുത്. ഇത്തരം ഡേര്‍ട്ടി ഗെയിം പാടില്ല. മുഖ്യമന്ത്രിയാണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത്. സരിത്തിന്റെ പേരില്‍ ഒരു എഫ്.ഐ.ആറും പെന്‍ഡിങ്ങില്ല. ഉള്ള കേസില്‍ ജാമ്യത്തിലാണ്. പിന്നെ എന്തിനാണ് തട്ടിക്കൊണ്ടുപോകുന്നത്. ഇതാണോ കേരള പോലീസ്? വിജിലന്‍സ് സമന്‍സ് അയച്ചിട്ട് പോയിട്ടുണ്ടല്ലോ, സിബിഐ സമന്‍സ് അയച്ചിട്ട് പോയിട്ടുണ്ടല്ലോ, പിന്നെ എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്നും സ്വപ്ന ചോദിച്ചു.

സരിത്തിനെ നാടകീയമായി കസ്റ്റഡിയിലെടുത്തത് വിവാദത്തിലായ സാഹചര്യത്തില്‍ സരിത്തിന്റെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങിയിരുന്നു. ഇതിനിടെയാണ് വിജിലന്‍സ് വിട്ടയച്ചത്. വിജിലന്‍സിന്റെ പാലക്കാട് യൂണിറ്റാണ് സരിത്തിനെ ബുധനാഴ്ച രാവിലെ ഫ്‌ളാറ്റില്‍നിന്ന് കൊണ്ടുപോയത്. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനാണ് സരിത്തിനെ കൊണ്ടുപോയതെന്നാണ് വിജിലന്‍സിന്റെ വിശദീകരിച്ചത്. നിര്‍ജീവമായ ലൈഫ് മിഷന്‍ കേസില്‍ സരിത്തിനെ ബലംപ്രയോഗിച്ചു കൊണ്ടുപോയതിലൂടെ സംസ്ഥാന സര്‍ക്കാറിന്റെ താല്‍പ്പര്യം വ്യക്തമാണ്. ഈ സര്‍ക്കാര്‍ നടപടി കൂടുതല്‍ ദുരൂഹമാകുകയാണ്. സ്വപ്‌നയുടെ വെളിപ്പെടുത്തലിനെ സര്‍ക്കാര്‍ ഭയക്കുന്നു എന്നതും ഇതിലൂടെ വ്യക്തമാകുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിപണിയിലെ വിലക്കയറ്റം ; 10 ലക്ഷം ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ അനുമതി നൽകി...

0
ന്യൂഡൽഹി : ഒരു പതിറ്റാണ്ടിനിടയിൽ ആദ്യമായി രാജ്യത്തേക്ക് 10 ലക്ഷം ടൺ...

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...