ജെ.ബി കോശി റിപ്പോർട്ടിലെ 200 നിർദേശങ്ങൾ എവിടെയാണ് നടപ്പാക്കിയത് ആർക്കാണ് ഗുണം ലഭിച്ചതെന്നും സർക്കാർ വ്യക്തമാക്കണമെന്ന് ലത്തീൻ സഭാ വികാരി ജനറൽ ഫാ. യൂജിൻ പേരര

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജെ.ബി കോശി റിപ്പോർട്ടിൽ 200 നിർദേശങ്ങൾ നടപ്പാക്കിയെന്ന് പറയുമ്പോൾ എവിടെയാണ് നടപ്പാക്കിയത് ആർക്കാണ് ഗുണം ലഭിച്ചതെന്നും സർക്കാർ വ്യക്തമാക്കണമെന്നും ലത്തീൻ സഭാ വികാരി ജനറൽ ഫാ. യൂജിൻ പേരര. എന്നാൽ സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു. 24ാം മണിക്കൂറിൽ പ്രഖ്യാപിക്കുമ്പോൾ ഉത്തരവ് ചുവപ്പ് നാടകളിൽ കുടുങ്ങാൻ സാധ്യതയുണ്ട്. വരുന്ന രണ്ടാഴ്ചക്കുള്ളിൽ ഇനിയും ഇത്തരം ഉത്തരവുകൾ ഉണ്ടാകുമോ എന്ന് സംശയമുണ്ട്. തെരഞ്ഞെടുപ്പ് സമ്മർദ സമയം ആണെന്നും സമ്മർദങ്ങൾക്ക് ഭരണകൂടം വഴങ്ങേണ്ടി വരുമെന്നും ഫാ.യൂജിൻ പേരര പറഞ്ഞു.

ഇന്നലെയാണ് ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിന് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകിയത് . റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനകം തീരുമാനം കൈക്കൊണ്ട ശിപാർശകൾക്ക് പുറമെ 32 എണ്ണത്തിൽ കൂടി മന്ത്രിസഭാ യോഗം തീരുമാനമെടുക്കുകയും ചെയ്തു. ക്ഷേമ പെൻഷൻ 1,600 രൂപയിൽ നിന്ന് 2000 രൂപ ആക്കി വർധിപ്പിച്ച സാഹചര്യത്തിൽ ഗവൺമെന്റ് ഗ്രാന്റായി ഓർഫനേജുകൾക്കും അന്തേവാസികൾക്കും നൽകി വന്ന തുക ആനുപാതികമായി വർധിപ്പിച്ച് 1100 രൂപയിൽ നിന്ന് 1375 രൂപയിലേക്ക് ഉയർത്തി. ഒഇസി ലിസ്റ്റിൽ ഉൾപ്പെടുന്നതിനാൽ ജാതി അടിസ്ഥാനത്തിൽ ലഭിക്കുന്ന സ്റ്റൈപ്പന്റും ലംപ്സം ഗ്രാന്റും സ്കോളർഷിപ്പ് അല്ലയെന്നു വ്യക്തമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...