പെരിയാറിൽ മത്സ്യബന്ധനത്തിനായി ഇട്ട വലയിൽ പെരുമ്പാമ്പുകൾ ചത്ത് പൊങ്ങി

For full experience, Download our mobile application:
Get it on Google Play

കുമളി : പെരിയാറില്‍ പെരുമ്പാമ്പുകള്‍ ചത്തുപൊങ്ങി. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. നഞ്ച് കലക്കി മീന്‍പിടിക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് പാമ്പുകള്‍ കൂട്ടത്തോടെ ചത്തത് എന്നാണ് അനുമാനം. നാല് പെരുമ്പാമ്പുകളാണ് ചത്തുപൊങ്ങിയത്. രണ്ട് പെരുമ്പാമ്പുകൾ മത്സ്യബന്ധന വലയിൽ കുടുങ്ങിക്കിടക്കുകയും മറ്റ് രണ്ടെണ്ണം ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുകയും ചെയ്യുന്നതാണ് കണ്ടത്. തടിയമ്പാടിന് സമീപമാണ് പെരുമ്പാമ്പുകൾ ചത്ത് പൊങ്ങിയത്.

പെരിയാറിൽ മത്സ്യബന്ധനത്തിനായി ഇട്ട വലയിലാണ് പെരുമ്പാമ്പുകൾ ചത്തനിലയിൽ കണ്ടെത്തിയത്. ഈ സംഭവം പ്രദേശവാസികളെയും മത്സ്യബന്ധനക്കാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. പെരിയാറിൽ വെള്ളം ഗണ്യമായി കുറഞ്ഞതോടെ നഞ്ചുകലക്കി മത്സ്യബന്ധനം വർദ്ധിച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ജലത്തിലെ വിഷാംശം വർധിച്ചതായിരിക്കാം പാമ്പുകൾ കൂട്ടത്തോടെ ഇല്ലാതാവാൻ കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പെരുമ്പാമ്പുകളെ കൂടാതെ സമീപത്ത് മത്സ്യങ്ങളും ചത്ത് പൊങ്ങിയിട്ടുണ്ട്.

ഫിഷറീസ് വകുപ്പിന്റെ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന വിമർശനവും ശക്തമാണ്. സംഭവവിവരം ലഭിച്ചതിനെ തുടർന്ന് ഇടുക്കി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പെരിയാറിലെ ജലത്തിന്റെ ഗുണനിലവാരവും പാമ്പുകളുടെ മരണകാരണം കണ്ടെത്തുന്നതിനുമായി വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...