സംസ്ഥാനത്തെ പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കും ; മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : സ്ഥാനത്തെ പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഓഫീസുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയ മേഖലകളെല്ലാം ഭിന്നശേഷി സൗഹൃദമാക്കും. ഇതിനായി 600 കോടിയുടെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ നൂറുദിന കര്‍മമ പദ്ധതികളുടെ ഭാഗമായി ഇരിങ്ങാലക്കുട നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍\ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനിലെ അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷി പുനരധിവാസ രംഗത്ത് നിപ്‌മര്‍ ഇന്ത്യയിലെ മികച്ച തെറാപ്പി സെന്ററാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ മികച്ച സൗകര്യങ്ങളോടുകൂടിയ ചികിത്സയും അനുബന്ധ സേവനങ്ങളുമാണ് ഭിന്നശേഷി വിഭാഗക്കാര്‍ക്കായി നല്‍കുന്നത്‌.

ലോകത്തിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹാര്‍ദയിടമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ബജറ്റില്‍ 100 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ശരീരികമായും മാനസികമായും പിന്തുണ ആവശ്യമായ ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ ഭിന്നശേഷി സൗഹാര്‍ദമായി മാറ്റുന്നപോലെ പൊതുഇടങ്ങളും ഭിന്നശേഷി സൗഹാര്‍ദമാക്കണം. എല്ലാ മേഖലയിലും ഭിന്നശേഷി ശക്തീകരണം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിപ്‌മറില്‍ ആരംഭിച്ച വെര്‍ച്വല്‍ റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള മോട്ടോര്‍ റീഹാബിലിറ്റേഷന്‍ യൂണിറ്റ്, അഡ്വാന്‍സ് ന്യൂറോ ഫിസിയോ തെറാപ്പി, ഇന്‍സ്ട്രുമെന്റ് ഗേറ്റ് ആന്‍ഡ്‌ മോഷന്‍ അനാലിസിക് ലാബ്, വീല്‍ ട്രാസന്‍സ് പ്രൊജക്ട്‌, പോട്ടറി ആന്‍ഡ്‌ സിറാമിക് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.

മന്ത്രി ആര്‍.ബിന്ദു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസര്‍, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ജോജോ, പ്രൊഫസര്‍. കെ.യു അരുണന്‍, സാമൂഹ്യ നീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ പി.എച്ച്‌ അസ്ഗര്‍ ഷാ, നിപ്‌മര്‍ ജോയിന്‍ ഡയറക്ടര്‍ സി.ചന്ദ്രബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....