പാരീസ്: വടക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഫ്രഞ്ച് എംപിയും കോടീശ്വരനുമായ ഒലിവിയര്‍ ഡസോള്‍ട്ട് (69) മരിച്ചു. നോര്മെഹ്ന്ഡിയില് ആയിരുന്നു അപകടം.
ഡസോള്‍ട്ട് ഫ്രാന്‍സിനെ സ്നേഹിച്ചിരുന്നതായും അദ്ദേഹത്തിന്റെ മരണം വലിയ നഷ്ടമാണെന്നും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. റഫാല്‍ യുദ്ധവിമാനം നിര്‍മ്മിക്കുന്ന വ്യവസായ ഗ്രൂപ്പിന്റെ ഉടമ സെര്‍ഗി ഡസോള്‍ട്ടിന്റെ മകനാണ് ഡസോള്‍ട്ട്.
നോര്മെഹ്ന്ഡിയിലെ ഡോവില്ലെയ്ക്കു സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. അപകടത്തില്‍ പൈലറ്റും മരിച്ചു. ഇരുവരും മാത്രമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. നോര്മെഹ്ന്ഡിയില് ഒഴിവുകാല വസതിക്കു സമീപത്തുനിന്നും പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.