പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവ് പിൻവലിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എക്സ് എം പി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ:– പാചകവാതകത്തിന്റെ വില കേന്ദ്രസർക്കാർ ഭീമമായി വർദ്ധിപ്പിച്ചതും, സംസ്ഥാനത്ത് പിരിച്ചെടുക്കുവാനുള്ള നികുതി കുടിശ്ശിക പിരിച്ചെടുക്കാതെ സാമൂഹിക സുരക്ഷാ പെൻഷന്റെ പേരിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് അധിക സെസ് ഏർപ്പെടുത്തുവാനുമുള്ള സംസ്ഥാന സർക്കാറിൻ്റെ നീക്കവും ഉടൻ പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസ് ജോർജ് എക്സ് എം പി ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് തിരുവൻവണ്ടൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതി ചാർജും, വെള്ള കരവും, ഭൂനികുതിയും വർദ്ധിപ്പിച്ച് ജനജീവിതം ദുസഹമാക്കാനുള്ള ഇടതു സർക്കാരിൻ്റെ നടപടികൾ പ്രതിഷേധാർഹം ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലം പ്രസിഡണ്ട് മോൻസി കുതിരവട്ടം അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ പ്രസിഡണ്ട് അഡ്വ. ജേക്കബ് എബ്രഹാം, പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ രാജൻ കണ്ണാട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി ജൂണി കുതിരവട്ടം, നിയോജകമണ്ഡലം പ്രസിഡൻറ് ഡോ. ഷിബു ഉമ്മൻ, സംസ്ഥാന കമ്മിറ്റി അംഗം ചാക്കോ കയ്യത്ര, ജില്ല ഭാരവാഹികളായ ജിജി എബ്രഹാം കറുകേലിൽ, അനിയൻ കോളൂത്ര, യൂത്ത് ഫ്രണ്ട് ജില്ലാ അധ്യക്ഷ ലിജ ഹരീന്ദ്രൻ, ചെങ്ങന്നൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ കുമാരി ടി, മോൻസി മൂലയിൽ, ബ്ലെസ്സൺ ജേക്കബ്, മോൻസി കപ്ലശ്ശേരി, ജോയ് ജോർജ്, ശരത് ചന്ദ്രൻ, പ്രിൻസ് കെ ആൻ്റോ, എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...