തൃശൂരില്‍ പോലീസില്‍ നിന്നും രക്ഷപ്പെടാന്‍ പോലീസ് ജീപ്പില്‍ നിന്ന് എടുത്തുചാടി ; തലയടിച്ച് വീണ് പ്രതിക്ക് ദാരൂണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തൃശൂരില്‍ പൊലീസ് ജീപ്പില്‍ നിന്ന് ചാടിയ പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി ആണ് മരിച്ചത്. പൊലീസ് ജീപ്പില്‍ നിന്ന് ചാടിയതിനെത്തുടര്‍ന്ന് ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തടവുകാരെ പാര്‍പ്പിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോഴാണ് സനു ജീപ്പില്‍ നിന്ന് ചാടിയത്.

വെളിയന്നൂര്‍ പ്രദേശത്ത് ഒരു ബാറില്‍ വച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നായിരുന്നു സനുവിനെതിരായ പരാതി. കത്തിയുമെടുത്ത് ഇയാള്‍ പ്രദേശത്ത് അല്‍പ സമയം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ആ വഴി പോയ വാഹനങ്ങള്‍ തടയുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് പൊലീസെത്തി ഇയാളെ പിടികൂടിയത്. ഓടിക്കൊണ്ടിരിക്കുന്ന ജീപ്പില്‍ നിന്ന് ഇയാള്‍ തലയിടിച്ചാണ് ജീപ്പില്‍ നിന്ന് വീണത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻസ്പയർ ഷീ’ റദ്ദാക്കിയിട്ടില്ല, കേരളത്തിൽ 5393 വിദ്യാർഥികൾക്ക് ലഭിച്ചു’ ; കേന്ദ്രം

0
ന്യൂഡൽഹി : ശാസ്ത്രവിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക...

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...