കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ വിടുതല്‍ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും നേരിട്ട് ഹാജരാകാനുള്ള കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിന് സ്‌റ്റേ പുറപ്പെടുവിക്കണമെന്നുമുള്ള ഫ്രാങ്കോയുടെ ആവശ്യം കോടതി തള്ളി. ജൂലൈ ഒന്നിന് ഫ്രാങ്കോ വിചാരണ നടപടികള്‍ക്ക് ഹാജരാകണം എന്നായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാത്ത കേസില്‍ തന്നെ പ്രതിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നുമാണ് ഫ്രാങ്കോ കോടതിയില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യം.
ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ വിടുതല്‍ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി
RECENT NEWS
Advertisment