കൊച്ചി : ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസിലെ ഒരു സാക്ഷി കൂടി മരിച്ചു. കേസിലെ 33-ാം സാക്ഷിയായ കോടനാട് വേഴപ്പള്ളി വീട്ടില്‍ സിജോയ് ജോണ്‍ (40) ആണ് മരിച്ചത്. ഇന്നലെ രാവിലെ താമസസ്ഥലത്ത് അവശനിലയില്‍ കണ്ടെത്തിയ സിജോയിയെ ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണമടയുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ബിഷപ് ഫ്രാങ്കോ കേസിലെ വിസ്താരം ഈ മാസം 16ന് തുടങ്ങാനിരിക്കേ സാക്ഷിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സേവ് ഔര്‍ സിസ്റ്റേഴ്‌സ് (എസ്.ഒ.എസ്) ആരോപിച്ചു. ജലന്തറിലെ വൈദികനായ ഫാ.ആന്റണി വേഴപ്പിള്ളിയുടെ സഹോദരനാണ് സിജോയ്.
ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസിലെ ഒരു സാക്ഷി കൂടി മരിച്ചു
RECENT NEWS
Advertisment