മുദ്ര ലോണിന്റെ പേരിൽ തട്ടിപ്പ് ; റെയിൽവേ ജീവനക്കാരിയിൽ നിന്നും ലക്ഷങ്ങൾ കൈകലാക്കിയ യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മുദ്ര ലോണിന്റെ പേരിൽ യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് പിടിയിൽ. പാലക്കാട് സ്വദേശി ആബിദാണ് പോലീസിന്റെ വലയിലായത്. കോട്ടയത്തെ റെയിൽവേ ജീവനക്കാരിയോട് 10 ലക്ഷം രൂപയുടെ മുദ്ര ലോൺ തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. യുവതിയിൽ നിന്ന് 3.45 ലക്ഷം രൂപയാണ് ആബിദ് തട്ടിയെടുത്തത്. കോട്ടയം പോലീസ് കോയമ്പത്തൂരിൽ നിന്നാണ് ആബിദിനെ അറസ്റ്റ് ചെയ്തത്. മുദ്ര ലോൺ വഴി 10 ലക്ഷം രൂപ തരാമെന്ന് വാഗ്ദാനം നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും പണം തിരികെ ലഭിക്കാത്തതോടെയാണ് യുവതി തട്ടിപ്പ് വിവരം മനസിലാക്കിയത്. തുടർന്ന് പണത്തിന് ആവശ്യപ്പെട്ടെങ്കിലും തിരികെ നൽകാൻ ആബിദ് തയ്യാറായിരുന്നില്ല.

ഇത്തരത്തിൽ ആബിദ് ചെർപ്പുളശ്ശേരി, ഷൊർണൂർ, തൃശ്ശൂർ, തിരുവനന്തപുരം മേഖലകളിൽ നിന്നെല്ലാം തൊഴിൽ വാഗ്ദാനം നൽകിയും, വായ്പ വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പത്താം ക്ലാസ് പോലും പാസാകാത്ത ആബിദ് സിവിൽ എൻജിനീയർ ആണെന്ന് പരിചയപ്പെടുത്തിയാണ് പലപ്പോഴും തട്ടിപ്പ് നടത്തിയിരുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കരൂർ പ്രതിഷേധം; ഡിഎംകെ സർക്കാരിനെതിരെ വിജയ്, തിരിച്ചടിച്ച് കനിമൊഴി

0
കരൂർ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കരൂർ ദുരന്തസ്ഥലത്ത് എത്തിയതും,...

ഓപ്പറേഷൻ തണ്ടർ : എക്സൈസ് പരിശോധനയിൽ ലോഡ്ജുകളിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചു

0
റാന്നി : എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ റാന്നി ടൗണിലും ഇട്ടിപ്പാറയിലും...

സഹകരണ മേഖലയെ തകര്‍ത്തതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ സി.പി.എം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട: സഹകരണ പ്രസ്ഥാനത്തെ തകര്‍ത്ത് ജനങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍...

ചെക്ക് ബൗൺസ് കേസിൽ രാജ്പാൽ യാദവിന് തിരിച്ചടി; കോടതി തടവുശിക്ഷ വിധിച്ചു

0
ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്നുമാസം തടവ്. വിവിധ ചെക്ക്...