ന്യൂസിലാന്റില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; രണ്ടുപേരെ പന്തളം പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പന്തളം : മകന് ന്യൂസിലാന്റില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്മയില്‍ നിന്നും അഞ്ചു ലക്ഷം തട്ടിയ കേസില്‍ രണ്ടുപേരെ പന്തളം പോലീസ് പിടികൂടി. കോട്ടയം അയ്മനം കുടമാളൂര്‍ കുന്നുംപുറത്ത് വീട്ടില്‍ അഭിരാം (32), കൊല്ലം പോരുവഴി ഇടക്കാട് പുത്തന്‍ വീട്ടില്‍ അരുണ്‍ അശോകന്‍ (35) എന്നിവരാണ് അറസ്റ്റിലായത്. പന്തളം താവളംകുളം സ്വദേശിനിയുടെ പണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞവര്‍ഷം മേയ് 20 നും നവംബര്‍ 23 നുമിടയിലുള്ള കാലയളവില്‍ എസ് ബി ഐ അക്കൗണ്ട് വഴിയും ഗൂഗ്ള്‍ പേ മുഖേനയും പലതവണയായി തുക പ്രതികള്‍ കൈവശപ്പെടുത്തുകയായിരുന്നു.

നല്‍കിയ പണമോ മകന് ജോലിയോ നല്‍കാതെ പ്രതികള്‍ കബളിപ്പിച്ചെന്ന് മനസ്സിലാക്കിയ ഇവര്‍ ഡിസംബര്‍ 24 ന് പന്തളം പോലീസില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ച പോലീസ് അഭിരാമിനെ ഏറ്റുമാനൂരിലും അരുണിനെ പോരുവഴിയിലും നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. മകന് ന്യൂസിലാന്റില്‍ ജോലി ശരിയാക്കാമെന്നും സണ്‍ഷൈന്‍ എന്ന ഏജന്‍സി ഉണ്ടെന്നും അഭിരാമാണ് നടത്തുന്നതെന്നും അരുണ്‍ ഇവരെ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്നാണ് ഇതിനായെന്നോണം പ്രതികള്‍ ആവശ്യപ്പെട്ട തുക നല്‍കിയത്. പ്രതികള്‍ക്കെതിരെ സമാനമായ നിരവധി പരാതികള്‍ നിലവിലുണ്ട്. പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...