വിവാഹ വാഗ്ദാനം നല്‍കി വഞ്ചന; കാമുകന്‍റെ ശരീരത്തില്‍ തിളച്ച എണ്ണയൊഴിച്ച് യുവതി

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍: പ്രണയ ബന്ധത്തില്‍ വഞ്ചന കാണിച്ച കാമുകനെ തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ച് യുവതി. 27കാരനായ യുവാവ് വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം പിന്മാറിയതാണ് അക്രമത്തിലേക്ക് നയിച്ചത്. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. ഭവാനിയിലെ വര്‍ണാപുരം സ്വദേശിയായ കാര്‍ത്തി എന്ന യുവാവിനാണ് ഗുരുതരമായി പൊള്ളലേറ്റിട്ടുള്ളത്. ശനിയാഴ്ചയാണ് അതിക്രമം നടന്നത്.

പെരുന്തുറൈയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു കാര്‍ത്തി. ബന്ധു കൂടിയായ മീനാ ദേവിയുമായി ഏറെക്കാലമായി പ്രണയത്തിലായിരുന്നു കാര്‍ത്തി. വിവാഹം ചെയ്യാമെന്ന് മീനാ ദേവിക്ക് കാര്‍ത്തി വാക്കും നല്‍കിയിരുന്നു. എന്നാല്‍ യുവാവിന്‍റെ വിവാഹം മറ്റൊരു പെണ്‍കുട്ടിയുമായി നിശ്ചയിച്ചതായി മീനാ ദേവി അറിയുകയായിരുന്നു. ഇതിനേക്കുറിച്ച് കമിതാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ശനിയാഴ്ച മീനാ ദേവിയുമായി സംസാരിക്കാന്‍ എത്തിയതായിരുന്നു കാര്‍ത്തി.

സംസാരം വാക്കേറ്റമായതിന് പിന്നാലെ മീനാ ദേവി കാര്‍ത്തിയുടെ ശരീരത്തിലേക്ക് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. കാര്‍ത്തിയുടെ മുഖത്തും കയ്യിലുമായാണ് തിളച്ച എണ്ണ വീണത്. ഇയാളുടെ നിലവിളി കേട്ട് എത്തിയ അയല്‍ക്കാര്‍ കാര്‍ത്തിയെ ആശുപത്രിയിലാക്കുകയായിരുന്നു. സംഭവത്തില്‍ മീനാ ദേവിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം അടക്കമുള്ള കുറ്റമാണ് യുവതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0
കൊല്ലം : ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....

വിദേശത്തേക്ക് പണം കടത്തൽ : രാജ്യവ്യാപക അന്വേഷണത്തിൽ 394 സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

0
ന്യൂഡൽഹി : രാജ്യത്തെ നികുതി സംവിധാനം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം....